ഇന്ത്യയുടെ വളർച്ച ഏഴ് ശതമാനത്തിലേക്ക് ഉയരുമെന്ന് ഐഎംഎഫ്ഇന്ത്യയിൽ നിന്നുള്ള സ്വർണ, വജ്ര കയറ്റുമതിയിൽ ഇടിവ്ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നതിനിടെ ഇന്ത്യ വിൻഡ്ഫാൾ നികുതി വർധിപ്പിച്ചുഐടി രംഗത്ത് അരലക്ഷത്തോളം പുതിയ തൊഴിലവസരങ്ങൾ ഒരുങ്ങുന്നുഅടുത്ത 4 വർഷത്തിനുള്ളിൽ എസി വിൽപന ഇരട്ടിയായേക്കും

ഈയാഴ്‌ച വിപണിയിലെത്തുന്നത് രണ്ട്‌ ഐപിഒകള്‍

മുംബൈ: ഓഹരി വിപണി പുതിയ ഉയരങ്ങളിലേക്ക്‌ നീങ്ങുന്ന ഈയാഴ്‌ചയില്‍ രണ്ട്‌ ഇനീഷ്യല്‍ പബ്ലിക്‌ ഓഫറു (ഐപിഒ) കളാണ്‌ വിപണിയിലെത്തുന്നത്‌.

ഒരു മെയിന്‍ ബോര്‍ഡ്‌ ഐപിഒയുടെയും ഒരു എസ്‌എംഇ ഐപിഒയുടെയും സബ്‌സ്‌ക്രിപ്‌ഷന്‍ ഈയാഴ്‌ച തുടങ്ങും. മെയിന്‍ബോര്‍ഡ്‌ വിഭാഗത്തില്‍ ക്രോണോക്‌സ്‌ ലാബ്‌ സയന്‍സിന്റെ ഐപിഒ ഇന്നാണ്‌ ആരംഭിക്കുന്നത്‌. ജൂണ്‍ 5 വരെ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാം.

എസ്‌എംഇ വിഭാഗത്തില്‍ സാട്രിക്‌സ്‌ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റിയുടെ ഐപിഒ ജൂണ്‍ 5 മുതല്‍ ഏഴ്‌ വരെ നടക്കും. 21.78 കോടി രൂപയാണ്‌ കമ്പനി ഐപിഒ വഴി സമാഹരിക്കുന്നത്‌. ഓഹരി വിപണി പുതിയ ഉയരങ്ങളിലെത്തിയ സാഹചര്യത്തില്‍ ഈ ഐപിഒകള്‍ക്ക്‌ നിക്ഷേപകരില്‍ നിന്നും മികച്ച പ്രതികരണമാണ്‌ പ്രതീക്ഷിക്കുന്നത്‌.

ക്രോണോക്‌സ്‌ ലാബ്‌ സയന്‍സിന്റെ ഇഷ്യു വില 129-136 രൂപയാണ്‌. 110 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. 130 കോടി രൂപയാണ്‌ കമ്പനി ഐപിഒ വഴി സമാഹരിക്കുന്നത്‌. പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയില്‍ (ഒ എഫ്‌ എസ്‌) വഴി നിലവിലുള്ള ഓഹരികളാണ്‌ കമ്പനി വിറ്റഴിക്കുന്നത്‌. പുതിയ ഓഹരികളുടെ വില്‍പ്പന നടത്തുന്നില്ല.

ഐപിഒയുടെ 50 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം ഉയര്‍ന്ന ആസ്‌തിയുള്ള വ്യക്തികള്‍ക്കും 35 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും സംവരണം ചെയ്‌തിരിക്കുന്നു.

X
Top