സാമ്പത്തിക വളർച്ച 8% വരെ നിലനിർത്താൻ കഴിയുമെന്ന് ആർബിഐ ഗവർണർമൊത്ത വില പണപ്പെരുപ്പം മൂന്ന് മാസത്തെ താഴ്ന്ന നിലയില്‍ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഉൽപ്പാദിപ്പിക്കുന്ന ‘കെജിഎഫി’ൽ നിന്ന് 2022-ൽ ഖനനം ചെയ്തത് 2,26,796 കിലോഗ്രാംക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണ എന്നിവയുടെ ഇറക്കുമതി നികുതി കേന്ദ്രസർക്കാർ വർധിപ്പിച്ചു2045 ഓടേ രാജ്യത്ത് തൊഴില്‍ രംഗത്തേയ്ക്ക് 18 കോടി ജനങ്ങള്‍ കൂടിയെത്തുമെന്ന് റിപ്പോര്‍ട്ട്

ടിവിഎസ് ക്രെഡിറ്റ് സെപ്റ്റംബർ പാദത്തിൽ 134 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി

ബെംഗളൂരു: ഇരുചക്ര വാഹനങ്ങൾക്കും, കാറുകൾക്കുമായി വായ്പ നൽകുന്ന ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ ടിവിഎസ് ക്രെഡിറ്റ് സർവീസസ് ലിമിറ്റഡിന്റെ അറ്റാദായം 40 ശതമാനം വർധിച്ച് 134 കോടി രൂപയായി.

ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ മൊത്തം വരുമാനം 46 ശതമാനം വർധിച്ച് 1,399 കോടി രൂപയായി ഉയർന്നു. കമ്പനിയുടെ മാനേജ്മെന്റിന് കീഴിലുള്ള ആസ്തി 2023 മാർച്ചിലെ ₹20,602 കോടിയിൽ നിന്ന് 2023 സെപ്തംബർ വരെ 14 ശതമാനം വർധിച്ച് ₹23,516 കോടിയായി.

ഈ സാമ്പത്തിക വർഷം, ടിവിഎസ് ക്രെഡിറ്റിന്റെ ബിസിനസ്സ് കാര്യമായ വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കുകയും, ഉപഭോക്തൃ വായ്പകളുടെ ശക്തമായ പ്രകടനത്തിന് നേതൃത്വം നൽകുകയും ചെയ്തു. 2023 നെ അപേക്ഷിച്ച് 59 ശതമാനം വളർച്ച നേടി.

2024 കാലയളവിൽ കമ്പനി 20 ലക്ഷം പുതിയ ഉപഭോക്താക്കളെ ചേർത്തു, അതിന്റെ ഫലമായി മൊത്തം ഉപഭോക്തൃ അടിത്തറ 1.2 കോടി കവിഞ്ഞു, കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

X
Top