ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

മരുന്നുകള്‍ക്ക് 100% തീരുവ പ്രഖ്യാപിച്ച് ട്രംപ്, ഇന്ത്യന്‍ കമ്പനികള്‍ക്ക് തിരിച്ചടി

വാഷിങ്ടണ്‍: ഇന്ത്യന്‍ കമ്പനികള്‍ക്ക് തിരിച്ചടിയായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബ്രാന്‍ഡഡ്,പാറ്റന്റ് ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങളുടെ
ഇറക്കുമതി തീരുവ 100 ശതമാനം വര്‍ദ്ധിപ്പിച്ചു. നിര്‍മ്മാണ പ്ലാന്റ് യുഎസില്‍ സ്ഥാപിക്കാത്ത കമ്പനികളുടെ ഉത്പന്നങ്ങള്‍ക്കായിരിക്കും തീരുവ ബാധകം.

നീക്കം ഇന്ത്യന്‍ കമ്പനികള്‍ക്ക് തിരിച്ചടിയാകും. ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ ഏറ്റവും വലിയ വിപണി യുഎസാണ്. പ്രത്യേകിച്ചും താങ്ങാവുന്ന ജനറിക് മരുന്നുകളുടേത്.

2024 ല്‍ 3.6 ബില്യണ്‍ ഡോളര്‍ (31626 കോടി രൂപ) മൂല്യമുള്ള ഔഷധ ഉത്പന്നങ്ങള്‍ ഇന്ത്യ യുഎസിലേയ്ക്ക് കയറ്റുമതി ചെയ്തു. 2025 ന്റെ ആദ്യ പകുതിയിലെ കയറ്റുമതി 3.7 ബില്യണ്‍ ഡോളറാണ് (32505 കോടി രൂപ).

ഡോ. റെഡ്ഡീസ്, സണ്‍ ഫാര്‍മ, ലുപിന്‍, അരബിന്ദോ തുടങ്ങിയവ കുറഞ്ഞവിലയുള്ള ജനറക് യുഎസ് വിപണിയില്‍ വില്‍പന നടത്തി നേട്ടമുണ്ടാക്കുന്നു. ബഹുരാഷ്ട്ര കമ്പനികള്‍ ആധിപത്യം പുലര്‍ത്തുന്ന ബ്രാന്‍ഡഡ്, പേറ്റന്റ് മരുന്നുകളെയാണ് താരിഫ് ലക്ഷ്യം വയ്ക്കുന്നതെങ്കിലും ഇന്ത്യന്‍ ജനറിക്‌സ്, സ്‌പെഷ്യാലിറ്റി മരുന്നുത്പാദകര്‍ ആശങ്കയിലാണ്.

“2025 ഒക്ടോബര്‍ 1 മുതല്‍, ഒരു കമ്പനി അമേരിക്കയില്‍ അവരുടെ ഫാര്‍മസ്യൂട്ടിക്കല്‍ നിര്‍മ്മാണ പ്ലാന്റ് നിര്‍മ്മിക്കുന്നില്ലെങ്കില്‍, അവരുടെ ബ്രാന്‍ഡഡ് അല്ലെങ്കില്‍ പേറ്റന്റ് ചെയ്ത ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നത്തിന് ഞങ്ങള്‍ 100% തീരുവ ചുമത്തും,” ട്രംപ് ട്രൂത്ത് സോഷ്യലില്‍ എഴുതി.

” നിര്‍മ്മാണം ഇതിനോടകം ആരംഭിച്ച കമ്പനികളുടെ ഉത്പന്നങ്ങള്‍ ഈ ഗണത്തില്‍ വരില്ല,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫര്‍ണീച്ചറുകള്‍ക്കും ഹെവി ട്രക്കുകള്‍ക്കും തീരുവ

മരുന്നുകളെക്കൂടാതെ അടുക്കള കാബിനറ്റുകള്‍ക്ക് 50%, അപ്‌ഹോള്‍സ്റ്റേര്‍ഡ് ഫര്‍ണിച്ചറുകള്‍ക്ക് 30%, ഹെവി ട്രക്കുകള്‍ക്ക് 25% എന്നിങ്ങനെയും താരിഫ് പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. അടുക്കള, കുളിമുറി ഫര്‍ണിച്ചറുകള്‍ വന്‍തോതില്‍ ഇറക്കുമതി ചെയ്യപ്പെടുകയാണ്. ഇത് പ്രാദേശിക നിര്‍മ്മാതാക്കളെ ദോഷകരമായി ബാധിച്ചു, ട്രംപ് പറഞ്ഞു.

പീറ്റര്‍ബില്‍റ്റ്, കെന്‍വര്‍ത്ത്, ഫ്രൈറ്റ്ലൈനര്‍, മാക്ക് ട്രക്കുകള്‍ എന്നിവയുള്‍പ്പെടെ യുഎസ് നിര്‍മ്മാതാക്കളെ പിന്തുണയ്ക്കുന്നതിനായി, ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിര്‍മ്മിച്ച എല്ലാ ഹെവി (വലിയ) ട്രക്കുകള്‍ക്കും 25% താരിഫ് നിലവില്‍ വന്നു. പുതിയ നീക്കം ആഭ്യന്തര നിര്‍മ്മാതാക്കളെ ‘അന്യായമായ ബാഹ്യ മത്സരത്തില്‍’ നിന്ന് സംരക്ഷിക്കാന്‍ ലക്ഷ്യമിടുന്നുവെന്നും പാക്കറിന്റെ ഉടമസ്ഥതയിലുള്ള പീറ്റര്‍ബില്‍റ്റ്, കെന്‍വര്‍ത്ത് പോലുള്ള കമ്പനികള്‍ക്കും ഡൈംലര്‍ ട്രക്കിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈറ്റ്ലൈനറിനും ഇത് ഗുണം ചെയ്യുമെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

X
Top