8ാം ശമ്പള കമീഷനു മുമ്പ് കേന്ദ്രസർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത പ്രഖ്യാപനം പ്രതീക്ഷിക്കാമോ?2025-26 ല്‍ ഇന്ത്യയുടെ ജിഡിപി 6.5% കവിയുമെന്ന് ഐക്രകോര്‍ പണപ്പെരുപ്പം വര്‍ധിക്കുന്നതായി ക്രിസില്‍രാജ്യത്ത് സ്വകാര്യ മേഖലയിലെ മൂലധനം ഇരട്ടിയാകുംഇന്ത്യയുടെ സ്വർണ കരുതൽ ശേഖരം റെക്കോർഡ് നിലവാരത്തിൽ

ട്രെന്റും ഭാരത്‌ ഇലക്‌ട്രോണിക്‌സും നിഫ്‌റ്റിയില്‍ സ്ഥാനം പിടിക്കും

മുംബൈ: ടാറ്റാ ഗ്രൂപ്പിന്റെ റീട്ടെയില്‍ കമ്പനിയായ ട്രെന്റും പൊതുമേഖലാ സ്ഥാപനമായ ഭാരത്‌ ഇലക്‌ട്രോണിക്‌സും നിഫ്‌റ്റിയില്‍ സ്ഥാനം പിടിച്ചേക്കും. ആറ്‌ മാസത്തിലൊരിക്കല്‍ നിഫ്‌റ്റിയിലെ ഓഹരികളുടെ അഴിച്ചുപണി നടത്തുന്നതിന്റെ ഭാഗമായാണ്‌ ഇത്‌.

സെപ്‌റ്റംബറില്‍ ട്രെന്റും ഭാരത്‌ ഇലക്‌ട്രോണിക്‌സും നിഫ്‌റ്റിയില്‍ സ്ഥാനം പിടിക്കുമ്പോള്‍ ഐടി കമ്പനിയായ എല്‍ടിഐ മൈന്റ്‌ ട്രീയും ഫാര്‍മ കമ്പനിയായ ദിവിസ്‌ ലാബും നിഫ്‌റ്റിയില്‍ നിന്ന്‌ പുറത്ത്‌ പോയേക്കും.

ട്രെന്റ്‌ ഈ വര്‍ഷം ഇതുവരെ 84 ശതമാനവും ഭാരത്‌ ഇലക്‌ട്രോണിക്‌സ്‌ 68 ശതമാനവുമാണ്‌ ഉയര്‍ന്നത്‌. ഇത്‌ ഈ ഓഹരികളുടെ വിപണിമൂല്യം ഗണ്യമായി ഉയരുന്നതിന്‌ വഴിവെച്ചു.

നിഫ്‌റ്റിയില്‍ 50 ഓഹരികളാണ്‌ ഉള്‍പ്പെട്ടിരിക്കുന്നത്‌. എല്ലാ വര്‍ഷവും ജനുവരി 31നും ജൂലായ്‌ 31നും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഈ ഓഹരികളില്‍ അഴിച്ചുപണി നടത്താറുണ്ട്‌. സെപ്‌റ്റംബര്‍ 30ന്‌ ആയിരിക്കും ഇത്‌ നിലവില്‍ വരുന്നത്‌.

എല്‍ടിഐ മൈന്റ്‌ ട്രീ ഈ വര്‍ഷം ആറ്‌ ശതമാനം ഇടിവാണ്‌ നേരിട്ടത്‌. ദിവിസ്‌ ലാബ്‌ ഇക്കാലയളവില്‍ 38 ശതമാനം ഉയര്‍ന്നു.

X
Top