ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

ഹ്രസ്വകാല മുന്നേറ്റത്തിന് സാധ്യത

കൊച്ചി: ഡിസംബര്‍ 27 ന് ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 361 പോയിന്റ് ഉയര്‍ന്ന് 60,927 ലെവലിലും നിഫ്റ്റി50 118 പോയിന്റുയര്‍ന്ന് 18,132 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. ഇതോടെ ദീര്‍ഘ സ്റ്റിക്കോടുകൂടിയ ബുള്ളിഷ് കാന്‍ഡില്‍ പ്രതിദിന ചാര്‍ട്ടില്‍ പ്രത്യക്ഷപ്പെട്ടു.

മുന്നേറ്റം തുടരുമെന്നതിന്റെ സൂചനയാണിതെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് ടെകിനിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി പറയുന്നു. 18,150-18200 ല്‍ സ്ഥിരത പുലര്‍ത്തുന്ന പക്ഷം നിഫ്റ്റി,18,500 ലക്ഷ്യം വയ്ക്കും. 17960 ലായിരിക്കും പിന്തുണ.

പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50

സപ്പോര്‍ട്ട്: 18,013- 17,971 & 17,901
റെസിസ്റ്റന്‍സ്:18,152 – 18,195 -18,265.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്:41,861-41,560 – 41,072
റെസിസ്റ്റന്‍സ്:42,836-43,137 & 43,625

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
അതുല്‍
ഇന്‍ഫോസിസ്
പവര്‍ഗ്രിഡ്
എച്ച്ഡിഎഫ്‌സി ലൈഫ്
മഹീന്ദ്ര ആന്റ് മഹീന്ദ്ര ഫിനാന്‍സ്
എച്ച്ഡിഎഫ്‌സി
കോടക് ബാങ്ക്
മാരുതി
എംഎഫ്എസ്എല്‍
എസ്ബിഐ ലൈഫ്

പ്രധാന ബള്‍ക്ക് ഡീലുകള്‍
എസ്പി അപ്പാരല്‍സ്: ആശിഷ് രമേഷ് കച്ചോലിയ 164427 ഓഹരികള്‍ 307.1 രൂപ നിരക്കില്‍ വില്‍പന നടത്തി.

കോമ്പ്യുയേജ് ഇന്‍ഫോകോം ലിമിറ്റഡ്: സാംഗവി സുകേതു ബാനുരേ 869714 ഓഹരികള്‍ 20.46 രൂപ നിരക്കില്‍ വില്‍പന നടത്തി.

ഗോദ കാബ്‌കോണ്‍ ഇന്‍സുലേറ്റ് ലിമിറ്റഡ്: സീല്‍ സഞ്ചയ് സോണി 1170865 ഓഹരികള്‍ 2.58 രൂപ നിരക്കില്‍ വില്‍പന നടത്തി.

കെഎച്ച്എഫ്എം ഹോസ് ഫാസ് മാന സേര്‍ ലിമിറ്റഡ്: രവീന്ദ്ര മലിംഗ ഹെഗ്‌ഡേ 80600 ഓഹരികള്‍ 47.08 രൂപ നിരക്കില്‍ വില്‍പന നടത്തി.

X
Top