കാലാവസ്ഥാ വ്യതിയാനം നാണയപ്പെരുപ്പം ഉയർത്തുമെന്ന് റിസർവ് ബാങ്ക്ബിസിനസ് മേഖലയില്‍ റിവേഴ്‌സ് തരംഗമെന്ന് കേന്ദ്ര ധനമന്ത്രികാര്‍ഷിക കയറ്റുമതിയില്‍ വന്‍ ഇടിവ്നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ഇടിവ്കേന്ദ്രസർക്കാർ അഞ്ച് പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിച്ചേക്കുമെന്ന് റിപ്പോർട്ട്

മുന്നേറ്റത്തിന് സാധ്യത

കൊച്ചി: നാല് ദിവസത്തെ മോശം പ്രകടനത്തിന് വിരാമമിട്ട് ചൊവ്വാഴ്ച വിപണി ഉയര്‍ന്നു. ബിഎസ്ഇ സെന്‍സെക്‌സ് 274 പോയിന്റ് നേടി 61,419 ലെവലിലും നിഫ്റ്റി50 84 പോയിന്റ് ഉയര്‍ന്ന് 18,244 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. ഇതോടെ പ്രതിദിന ചാര്‍ട്ടില്‍ ബുള്ളിഷ് കാന്‍ഡില്‍ രൂപപ്പെട്ടു.

18,100 ലെവലിലാണ് നിഫ്റ്റി സപ്പോര്‍ട്ട് തേടിയിരിക്കുന്നത്. ഒരു തിരിച്ചുകയറ്റത്തിന്റെ സൂചനയാണ് പാറ്റേണ്‍ നല്‍കുന്നതെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി പറയുന്നു. ഒരു അപ് വേര്‍ഡ് ട്രെന്റിന്റെ തുടക്കമാകാം ഇത്.

സൂചിക ആദ്യം 18450 ലെവലും പിന്നീട് പുതിയ ഉയരമായ 18600+ ഉം ലക്ഷ്യം വയ്ക്കും. 18,100 തന്നെ പിന്തുണയായി തുടരുകയും ചെയ്യും.

പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50

സപ്പോര്‍ട്ട്: 18,167-18,138 & 18,090
റെസിസ്റ്റന്‍സ്: 18,262 -18,291 – 18,339.

നിഫ്റ്റി ബാങ്ക്:
സപ്പോര്‍ട്ട്: 42,376- 42,338 – 42,276
റെസിസ്റ്റന്‍സ്: 42,499 – 42,538 & 42,599

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ടോറന്റ്ഫാര്‍മ
വിപ്രോ
ഐസിഐസിഐ ബാങ്ക്
പിഎഫ്‌സി
എച്ച്ഡിഎഫ്‌സി
എച്ച്‌സിഎല്‍ ടെക്
ഇന്‍ഫോസിസ്
മഹീന്ദ്ര ആന്റ് മഹീന്ദ്ര
സിപ്ല
മാരിക്കോ

പ്രധാന ഇടപാടുകള്‍
എഫ്എസ്എന്‍ ഇ-കൊമേഴ്‌സ് വെഞ്ച്വേഴ്‌സ്: ലൈറ്റ്ഹൗസ് ഇന്ത്യ ഫണ്ട് 3 കമ്പനിയിലെ 1.84 കോടി ഓഹരികള്‍ ഓപ്പണ്‍ മാര്‍ക്കറ്റ് വഴി വില്‍പന നടത്തി. 182 രൂപ നിരക്കിലാണ് വില്‍പന. മൊത്തം ഇടപാട് 335.72 കോടി രൂപ.

കെയ്ന്‍സ് ടെക്‌നോളജി ഇന്ത്യ: പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് കമ്പനിയായ വാല്യുക്വസ്റ്റ് ഇന്‍വെസ്റ്റ്‌മെന്റ് വിദേശ നിക്ഷേപകരായ ടിഎന്‍്ടിബിസി, നോര്‍ഗസ് ബാങ്ക്, ഗോള്‍ഡ്്മാന്‍ സാക്ക്‌സ് എന്നിവര്‍ കെയ്ന്‍സ് ടെക്‌നോളജി ഇന്ത്യയില്‍ 221 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. വാല്യുക്വസ്റ്റ് ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസേഴ്‌സ് 764.28 രൂപ നിരക്കില്‍ കമ്പനിയില്‍ 9.84 ലക്ഷം ഓഹരികള്‍ വാങ്ങി.നൊമുറ ഇന്ത്യ സ്‌റ്റോക്ക് മദര്‍ ഫണ്ടിന്റെ ട്രസ്റ്റി എന്ന നിലയില്‍ ടിഎന്‍ടിബിസി ശരാശരി 723.1 രൂപ നിരക്കില്‍ 6 ലക്ഷം ഓഹരികള്‍ വാങ്ങി. സര്‍ക്കാര്‍ പെന്‍ഷന്‍ ഫണ്ട് ഗ്ലോബല്‍ നോര്‍ജസ് ബാങ്ക് 9.24 ലക്ഷം ഓഹരികള്‍ 751.16 രൂപ നിരക്കില്‍ വാങ്ങി. ഗോള്‍ഡ്മാന്‍ സാച്ച്‌സ് ഫണ്ട്‌സ് ഗോള്‍ഡ്മാന്‍ സാച്ച്‌സ് ഇന്ത്യ ഇക്വിറ്റി പോര്‍ട്ട്‌ഫോളിയോ 705.28 രൂപ നിരക്കില്‍ 4.66 ലക്ഷം ഓഹരികള്‍ വാങ്ങി.

റോളക്‌സ് റിംഗ്‌സ്: പിജിഐഎം ഇന്ത്യ മ്യൂച്വല്‍ ഫണ്ട് 1.86 ലക്ഷം ഓഹരികള്‍ ി 1,923.16 രൂപ നിരക്കില്‍ വിറ്റു. പിജിഐഎം ഇന്ത്യ മിഡ് ക്യാപ് ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ടിന് 2022 സെപ്റ്റംബര്‍ വരെ കമ്പനിയില്‍ 1.78% ഓഹരി 4.85 ലക്ഷം ഓഹരികള്‍ ഉണ്ടായിരുന്നു.

X
Top