എല്ലാ സംസ്ഥാനങ്ങളിലും ഇന്‍വെസ്റ്റ് ഇന്ത്യ ഡെസ്‌ക്കുകള്‍ സ്ഥാപിക്കും, നിക്ഷേപം പ്രോത്സാഹിപ്പിക്കുക ലക്ഷ്യംകേരളം 2,000 കോടി കൂടി കടമെടുക്കുന്നുപയര്‍വര്‍ഗങ്ങള്‍ക്ക് സ്റ്റോക്ക് പരിധി ഏര്‍പ്പെടുത്തി, വിലകയറ്റവും പൂഴ്ത്തിവപ്പും തടയുക ലക്ഷ്യംഡോളറിനെതിരെ നേരിയ നേട്ടം കൈവരിച്ച് രൂപഇലക്ട്രോണിക് മാലിന്യ പുനരുപയോഗം; ഇന്ത്യയ്ക്ക് വലിയ സാധ്യതകള്‍

ബ്രേക്ക്ഔട്ടിന് മുന്‍പ് ഏകീകരണം പ്രവചിച്ച് വിദഗ്ധര്‍

മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ മൂന്നാംദിവസവും നേട്ടത്തിലായി. ബുധനാഴ്ച,സെന്‍സെക്‌സ് 170 പോയിന്റ് ഉയര്‍ന്ന് 60301 ലെവലിലും നിഫ്റ്റി50 44 പോയിന്റുയര്‍ന്ന് 17814 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. ഇതോടെ പ്രതിദിന ചാര്‍ട്ടില്‍ ബുള്ളിഷ് കാന്‍ഡില്‍ സ്റ്റിക്ക് പാറ്റേണ്‍ രൂപപ്പെട്ടു.

നിര്‍ണ്ണായക റെസിസ്റ്റന്‍സായ 17863 ഭേദിക്കുന്ന പക്ഷം നിഫ്റ്റി വന്‍കുതിപ്പ് നടത്തുമെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസിലെ ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി പറയുന്നു. അതിന് മുന്‍പ് ചെറിയ തോതില്‍ ഏകീകരണം സംഭവിക്കാം.

പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള സപ്പോര്‍ട്ട്,റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 17,740-17,712-17,668.
റെസിസ്റ്റന്‍സ്: 17,829-17,856-17,901.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 42,543- 42,439 – 42,269.
റെസിസ്റ്റന്‍സ്: 42,882- 42,987 – 43,156.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
അബോട്ട് ഇന്ത്യ
സണ്‍ഫാര്‍മ
എന്‍ടിപിസി
എച്ച്ഡിഎഫ്‌സി
എസ്ആര്‍എഫ്
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
യുപിഎല്‍
കോള്‍ഗേറ്റ് പാമോലീവ്
മുത്തൂറ്റ് ഫിന്‍
പവര്‍ഗ്രിഡ്

പ്രധാന ബള്‍ക്ക് ഡീലുകള്‍
ആദിത്യ ബിര്‍ള കാപിറ്റല്‍-എസ്സല്‍ മൈനിംഗ് ഇന്‍ഡസ്ട്രീസ് 26192810 ഓഹരികള്‍ 158.95 രൂപ നിരക്കില്‍ വാങ്ങി. ഐജിഎച്ച് ഹോള്‍ഡിംഗ്‌സ് 26192810 ഓഹരികള്‍ സമാന നിരക്കില്‍ വില്‍പന നടത്തി.

ബ്രൈറ്റ് സോളാര്‍ ലിമിറ്റഡ്: സക്കിയബാനു മൊഹമ്മദ് ജെത്വ 117000 ഓഹരികള്‍ 6.62 രൂപ നിരക്കില്‍ വില്‍പന നടത്തി.

ഡിബോക്ക് ഇന്‍ഡസ്ട്ര്‌സീസ് : 1786000 ഓഹരികള്‍ 16.1 രൂപ നിരക്കില്‍ വില്‍പന നടത്തി. ശീതള്‍ ജെയിന്‍ 500000 ഓഹരികള്‍ 16.1 രൂപ നിരക്കില്‍ വില്‍പന നടത്തി.

നിര്‍മാന്‍ അഗ്രി ജനറ്റിക്‌സ് : സെല്‍വമൂര്‍ത്തി അകിലാണ്ടേശ്വരി 36000 ഓഹരികള്‍ 73.2 രൂപ നിരക്കില്‍ വാങ്ങി. സതീഷ് സിംഗാള്‍ 20000 ഓഹരികള്‍ 123.26 രൂപ നിരക്കില്‍ വാങ്ങി.

സാഹ് പോളിമേഴ്‌സ് : ലീഡിംഗ് ലൈറ്റ് ഫണ്ട് വിസിസി ദ ട്രിംഫ് ഫണ്ട് 250000 ഓഹരികള്‍ 72.5 രൂപ നിരക്കില്‍ വില്‍പന നടത്തി.

X
Top