ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

മുന്നേറ്റത്തിന് സാധ്യതയെന്ന് വിലയിരുത്തല്‍

കൊച്ചി: പ്രതിമാസ എഫ് & ഒ എക്‌സ്പയറി ദിവസത്തില്‍ ആഭ്യന്തര ഇക്വിറ്റികള്‍ ശക്തമായ മുന്നേറ്റമാണ് നടത്തിയത്. 762 പോയിന്റ് ഉയര്‍ന്ന് സെന്‍സെക്‌സ് 62,273 ലെവലിലും 217 പോയിന്റുയര്‍ന്ന് നിഫ്റ്റി 18,484 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. ഇതോടെ ഹയര്‍ ഹൈ, ഹയര്‍ ലോ ഫോര്‍മേഷനില്‍ ദീര്‍ഘ ബുള്ളിഷ് കാന്‍ഡില്‍ പ്രതിദിന ചാര്‍ട്ടില്‍ രൂപപ്പെട്ടു.

മുന്നോട്ടുള്ള കുതിപ്പിന്റെ സൂചനയാണിതെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് ടെക്‌നിക്കല്‍ റിസര്‍ച്ച് നാഗരാജ് ഷെട്ടി പറയുന്നു. 18600 ആയിരിക്കും നിഫ്റ്റി ലക്ഷ്യം വയ്ക്കുക. 18133 ല്‍ പിന്തുണ ലഭ്യമാകും.

പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50

സപ്പോര്‍ട്ട്: 18,346- 18,290 & 18,200
റെസിസ്റ്റന്‍സ്: 18,526 -18,581 മിറ 18,671.

നിഫ്റ്റി ബാങ്ക്:
സപ്പോര്‍ട്ട്: 42,852- 42,759 – 42,609
റെസിസ്റ്റന്‍സ്: 43,153 -43,246 & 43,397

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
വോള്‍ട്ടാസ്
ഐസിഐസിഐ ജനറല്‍ ഇന്‍ഷൂറന്‍സ്
ഐസിഐസിഐ ബാങ്ക്
ഐസിഐസിഐ പ്രുഡന്‍ഷ്യന്‍ല്‍ ഇന്‍ഷൂറന്‍സ്
എസ്ബിഐ ലൈഫ്
എച്ച്ഡിഎഫ്‌സി
എച്ച്ഡിഎഫ്‌സി ബാങ്ക്
എസ്ബിഐ കാര്‍ഡ്
ബയോകോണ്‍
കോറമാന്‍ഡല്‍

പ്രധാന ഇടപാടുകള്‍

ഫിനോ പെയ്മന്റ് ബാങ്ക്: കാപ്രി ഗ്ലോബല്‍ ഹോള്‍ഡിംഗ്‌സ് കമ്പനിയില്‍ 6.06 ലക്ഷം ഓഹരികള്‍ വാങ്ങി. 258.47 രൂപ നിരക്കിലായിരുന്നു ഇടപാട്.

കീസ്റ്റോണ്‍ റിയാല്‍റ്റേഴ്‌സ്: പ്ലൂട്ടസ് വെല്‍ത്ത് മാനേജ്‌മെന്റ് എല്‍എല്‍പി 17.1 ലക്ഷം ഓഹരികള്‍ അഥവാ 1.5 ശതമാനം ഓഹരികള്‍ വാങ്ങി. 555.03 രൂപ നിരക്കിലാണ് ഇടപാട്.

പിബി ഫിന്‍ടെക്: ഹെഡ്ജ് ഫണ്ട് ഡബ്ല്യുഎഫ് ഏഷ്യന്‍ സ്‌മോളര്‍ കമ്പനീസ് ഫണ്ട് 67.75 ലക്ഷം ഓഹരികള്‍ വാങ്ങി. 1.5 ശതമാനം ഓഹരി പങ്കാളിത്തമാണ് ഇത്. 34.21 ലക്ഷം ഓഹരികള്‍ എന്‍എസ്ഇയിലും 33.53 ലക്ഷം ഓഹരികല്‍ ബിഎസ്ഇയിലുമാണ് വാങ്ങിയത്. ശരാശരി വില 400 രൂപ. മൊത്തം ഇടപാട് 271 കോടി രൂപ.

ഡെക്കാന്‍ സിമന്റ്‌സ് ലിമിറ്റഡ്: മെല്‍വില്ലി ഫിന്‍വെസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് 265000 ഓഹരികള്‍ 490 രൂപ നിരക്കില്‍ വാങ്ങി. ഡിസിഎല്‍ ഡവലപ്പേഴ്‌സ് അത്രയും ഓഹരികള്‍ സമാന വിലയില്‍ വില്‍പന നടത്തി.

ഇന്റഗ്ര എസന്‍ഷ്യ ലിമിറ്റഡ്: വികാസാ ഇന്ത്യ ഇഐഎഫ് ഐ ഫണ്ട് 2500000 ഓഹരികള്‍ 8.08 രൂപ നിരക്കില്‍ വാങ്ങി.

ഐഎസ്എംടി ലിമിറ്റഡ്: കിര്‍ലോസ്‌ക്കര്‍ ഇന്‍ഡസ്ട്രീസ് 15000000 ഓഹരികള്‍ 52 രൂപ നിരക്കില്‍ വാങ്ങി. ഇന്ത്യന്‍ സീംലെസ് അത്രയും ഓഹരികള്‍ സമാന നിരക്കില്‍ വില്‍പന നടത്തി.

X
Top