ഡോളറിൻ്റെ മൂല്യത്തകർച്ചയിൽ ആശങ്കപിണറായി വിജയൻ സർക്കാർ 10-ാം വർഷത്തിലേക്ക്ഇന്ത്യ- അമേരിക്ക ഉഭയകക്ഷി വ്യാപാര ഉടമ്പടിയ്ക്കുള്ള നിബന്ധനകളിൽ ധാരണയായികൽക്കരി അധിഷ്‌ഠിത വൈദ്യുതി ഉത്പാദനം മന്ദഗതിയിൽ2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയം

ഇന്നത്തെ വിപണി സാധ്യതകള്‍

മുംബൈ: 51.73പോയിന്റ് അഥവാ 0.09 ശതമാനം ഇടിവ് നേരിട്ട സെന്‍സെക്‌സ്, ഓഗസ്റ്റ് 4 ന് 58,298.80 ലെവലില്‍ ക്ലോസ് ചെയ്തു. 6.20 പോയിന്റ് അഥവാ 0.04 ശതമാനം കുറവ് വരുത്തി 17,382 ലെവലിലാണ് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത്. ഏഴ് സെഷനുകളിലെ നേട്ടങ്ങള്‍ക്ക് ശേഷമാണ് നിഫ്റ്റി ഇന്നലെ തിരുത്തല്‍ വരുത്തിയത്.

ആര്‍ബിഐ നിരക്ക് തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ നിക്ഷേപകര്‍ ജാഗരൂകരാവുകയായിരുന്നു. അതേസമയം, പ്രധാന റെസിസ്റ്റന്‍സായ 17,415 മറികടക്കാന്‍ കഴിഞ്ഞ 3 ദിവസമായി, നിഫ്റ്റിയ്ക്കായിട്ടില്ലെന്ന് ജിഇപിഎല്‍ ക്യാപിറ്റലിലെ വിദ്യാനന്‍ സാവന്ത് നിരീക്ഷിച്ചു. അമിത വില്‍പന കാരണം, മൊമന്റം ഇന്‍ഡിക്കേറ്ററായ ആര്‍എസ്‌ഐ (ആപേക്ഷിക ശക്തി സൂചിക) ചലനാത്മകവുമല്ല.

ഈ സാഹചര്യത്തില്‍ അപ്രവചനീയമാണ് നിഫ്റ്റിയുടെ വഴികള്‍. 17415 ലെവലിന് മുകളില്‍ പോകുന്ന പക്ഷം സൂചിക 17,665 -17,779 ലെവലിലേയ്ക്ക് കുതിക്കുമെന്നും 17150 സപ്പോര്‍ട്ടായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. 17150 ന് താഴെ 17,000 – 16,746 മേഖലകളിലാണ് പിന്തുണ ലഭ്യമാകുക.

പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍

നിഫ്റ്റി50
സപ്പോര്‍ട്ട്: 17,199 – 17,015.
റെസിസ്റ്റന്‍സ്: 17,528 – 17,674.

നിഫ്റ്റി ബാങ്ക്:
നിഫ്റ്റി ബാങ്ക് ഇന്നലെ, 234 പോയിന്റ് നഷ്ടപ്പെടുത്തി 37,756 ലേയ്ക്ക് വീണു. ഇന്നത്തെ പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍ ചുവടെ.
സപ്പോര്‍ട്ട്: 37,259 -36,763
റെസിസ്റ്റന്‍സ്: 38,242 – 38,728.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
എസ്ബിഐ ലൈഫ്
ഐസിഐസിഐ ജനറല്‍ ഇന്‍ഷൂറന്‍സ്
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
എച്ചിഡിഎഫ്‌സി ബാങ്ക്
പവര്‍ഗ്രിഡ്
ഐടിസി
ഐസിഐസിഐ ബാങ്ക്
എബിബി
എച്ച്ഡിഎഫ്‌സി
ഭാരതി എയര്‍ടെല്‍

പ്രധാന ഇടപാടുകള്‍
മാക്രോടെക് ഡവലപ്പേഴ്‌സ്: കമ്പനിയിലെ 43,84,464 ഇക്വിറ്റി ഷെയറുകള്‍ ഓഹരിയൊന്നിന് 1,047.21 രൂപ നിരക്കിലും 26,44,464 ഓഹരികള്‍ 1048.01 നിരക്കിലും ഇവാന്‍ഹോ ഒപി ഇന്ത്യ ഇന്‍കോര്‍പ്പറേഷന്‍ വില്‍പന നടത്തി.

ഇറോസ് ഇന്റര്‍നാഷണല്‍ മീഡിയ ലിമിറ്റഡ്: കമ്പനിയുടെ 700000 ഓഹരികള്‍ 24.63 രൂപ നിരക്കില്‍, ക്വാന്റ് കാപിറ്റല്‍ ഹോള്‍ഡിംഗ് വില്‍പന നടത്തി.

വെള്ളിയാഴ്ച പ്രവര്‍ത്തനഫലം പ്രഖ്യാപിക്കുന്ന കമ്പനികള്‍
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടൈറ്റന്‍ കമ്പനി, എഞ്ചിനീയേഴ്‌സ് ഇന്ത്യ, എന്‍എംഡിസി, എഫ്എസ്എന്‍ ഇകൊമേഴ്‌സ് വെഞ്ചേഴ്‌സ് (നൈക്ക), ഐആര്‍ബി ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പര്‍മാര്‍, വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ്, പെട്രോനെറ്റ് എല്‍എന്‍ജി, ആദിത്യ ബിര്‍ള ഫാഷന്‍ ആന്‍ഡ് റീട്ടെയില്‍, അല്‍കെം ലബോറട്ടറീസ്, ഫൈസര്‍, റേമണ്ട് മാനേജ്‌മെന്റ്, റേമണ്ട് എറിസ് ലൈഫ് സയന്‍സസ്, ഫോര്‍ട്ടിസ് ഹെല്‍ത്ത്‌കെയര്‍, ഗ്രീന്‍പ്ലൈ ഇന്‍ഡസ്ട്രീസ്, മിന്‍ഡ കോര്‍പ്പറേഷന്‍, ഇന്‍ഡിഗോ പെയിന്റ്‌സ്, മദര്‍സണ്‍ സുമി വയറിംഗ് ഇന്ത്യ, ആര്‍ സിസ്റ്റംസ് ഇന്റര്‍നാഷണല്‍, ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ടാല്‍ബ്രോസ് എഞ്ചിനീയറിംഗ്, യുകോ ബാങ്ക്, സെന്‍സര്‍ ടെക്‌നോളജീസ് എന്നീ കമ്പനികള്‍,വെള്ളിയാഴ്ച ജൂണ്‍ പാദ പ്രവര്‍ത്തനഫലം പ്രഖ്യാപിക്കും.

X
Top