ഓൺലൈൻ ഗെയിമുകൾക്കും കാസിനോകൾക്കും നാളെ മുതൽ 28% ജിഎസ്ടിക്രൂഡ്‌ ഓയില്‍ വില വര്‍ധന തുടരുന്നത്‌ വിപണിയെ സമ്മര്‍ദത്തിലാഴ്‌ത്തുംദേശീയപാതകളിലെ കുഴിയടയ്ക്കാൻ സംവിധാനം: പ്രത്യേകനയം രൂപവത്കരിക്കാൻ കേന്ദ്രസർക്കാർഇന്ത്യയുടെ വിദേശ കടം ഉയർന്നുപശ്ചാത്യലോകം നിശ്ചയിച്ച വില പരിധിയും മറികടന്ന് റഷ്യ – ഇന്ത്യ ക്രൂഡ‍ോയിൽ വ്യാപാരം

അദാനി ഗ്രീനിന്റെ പദ്ധതികളിൽ 700 ദശലക്ഷം ഡോളർ നിക്ഷേപിക്കാൻ ടോട്ടൽ എനർജിസ്

മുംബൈ: അദാനി ഗ്രീൻ എനർജി ലിമിറ്റഡ് വികസിപ്പിച്ച റിന്യൂവബിൾ എനർജി പ്രോജക്ടുകളിൽ നിക്ഷേപം നടത്താൻ ടോട്ടൽ എനർജിസ് എസ്ഇ. ഈ ഫ്രഞ്ച് കമ്പനിയും ഗൗതം അദാനിയും തമ്മിലുള് ഇടപാടിന് സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ക്ലീൻ എനർജി പ്രൊജെക്ടുകൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി അദാനി ഗ്രീനിന്റെ ചില പ്രോജക്റ്റുകളിൽ ഓഹരികൾ വാങ്ങാനാണ് ടോട്ടൽ എനർജിയുടെ നീക്കം, മൊത്തം 700 ദശലക്ഷം ഡോളർ നിക്ഷേപിക്കാനാണ് ഫ്രഞ്ച് ഗ്രൂപ്പ് ഒരുങ്ങുന്നത്.

അതിവേഗം വളരുന്ന ഇന്ത്യൻ ഊർജ വിപണിയിൽ ടോട്ടലിന്റെ സാന്നിധ്യം മേഖലെയെ കൂടുതൽ ശക്തമാക്കും.19.75 ശതമാനം ഓഹരിയുമായി ഇതിനകം തന്നെ അദാനി എനർജിയുടെ രണ്ടാമത്തെ വലിയ ഓഹരിയുടമയായി ടോട്ടൽ എനർജിസ് മാറിയിട്ടുണ്ട്. ഈ നിക്ഷേപത്തോടെ അദാനി ഗ്രീനുമായുള്ള ടോട്ടലിന്റെ ബന്ധം കൂടുതൽ ശക്തിപ്പെടും.

കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാൻ കൂടുതൽ ആശയങ്ങൾ നൽകുന്ന ഓഹരിയുടമകളുമായി സഹകരിക്കാൻ ഉള്ള നീക്കത്തിലാണ് ടോട്ടൽ എനർജിസ്.

കമ്പനി ശുദ്ധമായ ഊർജ്ജ ഉൽപ്പാദനം വർധിപ്പിക്കാൻ പദ്ധതിയിടുമ്പോൾ അദാനിയുമായുള്ള സഹകരണം ഏറെ ഗുണം ചെയ്യും. 2070-ഓടെ നെറ്റ് സീറോ കാർബൺ രാഷ്ട്രമാകാനും എണ്ണയിലും കൽക്കരിയിലും ഉള്ള ആശ്രയം തടയാനുമുള്ള ഇന്ത്യയുടെ നീക്കത്തിന് വലിയ പ്രാധാന്യം നൽകുന്നതാണ് ഈ കൂട്ടുകെട്ട്.

ഇപ്പോൾ അദാനി ടോട്ടൽ ഗ്യാസ് എന്ന് വിളിക്കപ്പെടുന്ന അദാനി ഗ്യാസ് ലിമിറ്റഡിന്റെ 37.4 ശതമാനം ഓഹരികൾ 2019-ൽ 600 ദശലക്ഷം ഡോളർ നൽകി ടോട്ടൽ വാങ്ങിയിരുന്നു.

2021-ൽ, ഇന്ത്യയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപങ്ങളിലൊന്നായ 250 കോടി ഡോളറിന്റെ ഇടപാടിൽ അദാനി ഗ്രീനിന്റെ 20 ശതമാനം ഓഹരിയും ചില സോളാർ ഫാമുകളിൽ 50 ശതമാനം പങ്കാളിത്തവും കമ്പനി സ്വന്തമാക്കിയിട്ടുണ്ട്.

അദാനി ഗ്രുപ്പുമായുള്ള പങ്കാളിത്തം ടോട്ടലിന്റെ മൂല്യം 2022 ൽ 10 ബില്യൺ ഡോളറായി ഉയരാനുള്ള ഒരു കാരണം കൂടിയായിരുന്നു,

ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പാട്രിക് പൌയാനെ ഓഹരിയെ “സാധ്യതയുള്ള പണത്തിന്റെ ഉറവിടം” എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. ഇന്ത്യയിലെ ഹരിത ഹൈഡ്രജൻ വികസനത്തിന് കോടിക്കണക്കിന് ഡോളർ മൂല്യമുള്ള പങ്കാളിത്തത്തിനും ധനസഹായത്തിനും ഇരുവരും പുതിയ പദ്ധതികളുമായി ചർച്ചയിലാണ്.

ഈ വർഷമാദ്യം ഹിൻഡൻബർഗ് റിസർച്ച് അദാനി ഗ്രൂപ്പിനെ, മാർക്കറ്റ് കൃത്രിമത്വവും അക്കൗണ്ടിംഗ് വഞ്ചനയും ആരോപിച്ചപ്പോൾ, അദാനി എന്റർപ്രൈസസ് ലിമിറ്റഡുമായി ചേർന്ന് ഏകദേശം 500 കോടി ഡോളർ ഗ്രീൻ ഹൈഡ്രജൻ പ്രോജക്ടുകൾ വികസിപ്പിക്കാനുള്ള പദ്ധതികൾ ടോട്ടൽ നിർത്തിവെച്ചിരുന്നു.

പ്രത്യേകിച്ചും ഗ്രൂപ്പിന് ജികിയുജി പാർട്ണർമാരിൽ നിന്ന് നിക്ഷേപം ലഭിച്ചതിന് ശേഷം, അദാനിയുടെ സ്റ്റോക്കുകളും ബോണ്ടുകളും നഷ്ടങ്ങൾ തിരിച്ചുപിടിച്ചു, മെയ് മാസത്തിൽ ഇന്ത്യൻ സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ ഇടക്കാല റിപ്പോർട്ട് സ്റ്റോക്ക് വില കൃത്രിമത്വത്തിന് തെളിവുകളൊന്നും കണ്ടെത്തിയില്ല.

അദാനി എന്റർപ്രൈസസ്, മാർച്ച് പാദത്തിൽ അതിന്റെ ലാഭം 720 കോടി രൂപയായി രേഖപെടുത്തിയിട്ടുണ്ട്.

X
Top