രാജ്യത്തെ മൊത്തവിപണിയിലെ വിലക്കയറ്റം കൂടി19 ദിവസത്തിനിടെ 4,160 രൂപ കൂടി; സ്വർണവില 54,000 കടന്നുവികസന പദ്ധതികൾ തടസ്സപ്പെടുത്താൻ വിദേശ ശക്തികൾ എൻജിഒകൾക്ക് പണം നൽകുന്നുവെന്ന് ആദായനികുതി വകുപ്പ്ഡോളറിനെതിരെ റെക്കോഡ് തകര്‍ച്ച നേരിട്ട് രൂപഈ സീസണില്‍ പഞ്ചസാര കയറ്റുമതി അനുവദിക്കില്ലെന്ന് കേന്ദ്രം

ക്രിപ്‌റ്റോകറന്‍സി വിപണിയില്‍ തകര്‍ച്ച തുടരുന്നു

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി 24 മണിക്കൂറില്‍ ഇടിവ് നേരിട്ടു. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം 1.73 ശതമാനം താഴ്ന്ന് 852.21 ബില്യണ്‍ ഡോളറിലാണുള്ളത്. ക്രിപ്‌റ്റോ വിപണി അളവ് 2.78 ശതമാനം താഴ്ന്ന് 36.63 ബില്യണ്‍ ഡോളറായി. അതില്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 7.64 ശതമാനം അഥവാ 2.80 ബില്യണ്‍ ഡോളറും സ്‌റ്റേബിള്‍ കോയിന്‍ 92.31 ശതമാനം അഥവാ 33.82 ബില്യണ്‍ ഡോളറുമാണ്.

ബിറ്റ്‌കോയിന്‍ ആധിപത്യം 0.04 ശതമാനം ഉയര്‍ന്ന് 38.33 ശതമാനം. ബിറ്റ്‌കോയിന്‍-17,013.59 (1.44 ശതമാനം) ഡോളര്‍, എഥേരിയം-1259.23 ഡോളര്‍ (2.47 ശതമാനം), ബിഎന്‍ബി-288.98 ഡോളര്‍ (1.89 ശതമാനം), ഡോഷ്‌കോയിന്‍-0.1007 ഡോളര്‍ (5.17 ശതമാനം), കാര്‍ഡാനോ-0.3171 ഡോളര്‍ (2.84 ശതമാനം), പൊക്കോട്ട്-5.48 ഡോളര്‍ (2.73 ശതമാനം), ഷിബാ ഇനു-0.000009372 ഡോളര്‍ (5.14 ശതമാനം) എന്നിങ്ങനെയാണ് പ്രമുഖ കോയിനുകളുടെ വിലകളും നേരിട്ട തകര്‍ച്ചയും

സൊലാന-13.96 ഡോളര്‍ (0.07 ശതമാനം) അതേസമയം നേരിയ ഉയര്‍ച്ച നേടി.

X
Top