
ന്യൂഡല്‍ഹി: ആഗോള ക്രിപ്‌റ്റോകറന്‍സി വിപണിയില്‍ തകര്‍ച്ച തുടരുന്നു. ക്രിപ്‌റ്റോകറന്‍സികളുടെ മൂല്യം 7.08 ശതമാനം ഇടിവ് നേരിട്ട് 1.04ഠ ട്രില്ല്യണ്‍ ഡോളറായി. ആഗോള ക്രിപ്‌റ്റോവിപണി അളവ് 11.06 ശതമാനം കുറഞ്ഞ് 64.45 ബില്ല്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് അളവ് 7.78 ശതമാനം അഥവാ 5.08 ബില്ല്യണ്‍ ഡോളറും സ്‌റ്റേബിള്‍ കോയിന്‍ അളവ് 91.85 ശതമാനം അഥവാ 59.20 ബില്ല്യണ്‍ ഡോളറുമാണ്.
ലോകത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 7.55 ശതമാനം ഇടിവാണ് നേരിട്ടത്. 21,761.97 ഡോളറിലാണ് നിലവില്‍ ബിടിസിയുള്ളത്. .കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിലെ കുറവ് 9.16 ശതമാനം.
രണ്ടാമത്തെ വലിയ ക്രിപ്‌റ്റോകറന്‍സിയായ എഥേരിയം 24 മണിക്കൂറിനുള്ളില്‍ 6.14 ശതമാനം ഇടിവ് നേരിട്ടു. ഒരാഴ്ചയില്‍ 7.91 ശതമാനമാണ് തകര്‍ച്ച. മറ്റ് ക്രിപ്‌റ്റോകളിലുള്ള ബിറ്റ്‌കോയിന്റെ മേധാവിത്തം 0.02 ശതമാനം താഴ്ന്ന് 40.19 ശതമാനമായിട്ടുണ്ട്.
ബിഎന്‍ബി 8.08 ശതമാനം ഇടിവില്‍ 284.16 ഡോളര്‍, എക്‌സ്ആര്‍പി 9.24 ശതമാനം ഇടിവില്‍ 0.3418 ഡോളര്‍, കാര്‍ഡാനോ 13.08 ശതമാനം ഇടിവില്‍ 0.4708 ഡോളര്‍, സൊലാന 11.99 ശതമാനം ഇടിവില്‍ 36.26 ഡോളര്‍, ഡോഷ് കോയിന്‍ 13.88 ശതമാനം ഇടിവില്‍ 13.88 ഡോളര്‍, പൊക്കോട്ട് 11.01 ശതമാനം ഇടിവില്‍ 7.55 ഡോളര്‍, ഷിബാ ഇനു 12.13 ശതമാനം ഇടിവില്‍ 0.00001308 ഡോളര്‍, അവലാഞ്ച് 14.05 ശതമാനം ഇടിവില്‍ 22.41 ഡോളര്‍ എന്നിങ്ങനെയാണ് 24 മണിക്കൂറിനുള്ളില്‍ മറ്റ് ക്രിപ്‌റ്റോകറന്‍സികള്‍ രേഖപ്പെടുത്തിയ വിലകള്‍.