ഡിജിറ്റല്‍ രൂപ വിപ്ലവകരമെന്ന് എസ്ബിഐ ചെയര്‍മാന്‍അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ക്കായി നാല് തല നിയന്ത്രണ ചട്ടക്കൂട് പ്രഖ്യാപിച്ച് ആര്‍ബിഐനിരക്ക് വര്‍ധന: തോത് കുറയ്ക്കണമെന്ന ആവശ്യവുമായി അസോചംസംസ്ഥാനങ്ങളുടെ കടമെടുപ്പ് ശേഷി പരിമിതപ്പെടുത്താന്‍ കേന്ദ്രംജിഎസ്ടി വരുമാനം 1.45 ലക്ഷം കോടി രൂപ

ക്രിപ്‌റ്റോകറന്‍സി വിപണിയില്‍ തകര്‍ച്ച തുടരുന്നു

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി വിപണിയില്‍ തകര്‍ച്ച തുടരുന്നു. 1.94 ശതമാനം കുറവില്‍ 923.09 ബില്ല്യണ്‍ ഡോളറിലാണ് ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യമുള്ളത്. മൊത്തം ക്രിപ്‌റ്റോകറന്‍സി വിപണി അളവ് 41.98 ശതമാനം ഉയര്‍ന്ന് 69.09 ബില്ല്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 5.13 ബില്ല്യണ്‍ ഡോളര്‍ അഥവാ 7.42 ശതമാനവും സ്‌റ്റേബിള്‍ കോയിന്‍ 62.76 ബില്ല്യണ്‍ അഥവാ 90.83 ശതമാനവുമായി.

ലോകത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 0.91 ശതമാനമാണ് ഇടിവ് നേരിട്ടത്. ഒരാഴ്ചയിലെ തകര്‍ച്ച 1.08 ശതമാനം. നിലവില്‍ 18,906.26 ഡോളറാണ് ബിറ്റ്‌കോയിന്‍ വില.

രണ്ടാമത്തെ വലിയ ക്രിപ്‌റ്റോകറന്‍സിയായ എഥേരിയം 24 മണിക്കൂറില്‍ 1.73 ശതമാനം താഴ്ന്ന് 1,301.07 ഡോളറിലാണുള്ളത്. ഇടിഎച്ചിന്റെ ഒരാഴ്ചത്തെ ഇടിവ് 0.90 ശതമാനമാണ്.

ബിഎന്‍ബി-273.01 ഡോളര്‍ (1.64 ശതമാനം ഇടിവ്), കാര്‍ഡാനോ-0.4417 ഡോളര്‍ (3.93 ശതമാനം ഇടിവ്),സൊലാന-32.57 ഡോളര്‍ (3.10 ശതമാനംഇടിവ്), ഡോഷ്‌കോയിന്‍-0.06068ഡോളര്‍ (3.96 ശതമാനം ഇടിവ്),പൊക്കോട്ട്-6.42 ഡോളര്‍ (1.24 ശതമാനം വര്‍ദ്ധനവ്), അവലാഞ്ച്-17.29 ഡോളര്‍ (2.32 ശതമാനം ഇടിവ്), എക്‌സ് ആര്‍പി-0.4636ഡോളര്‍ (9.48 ഇടിവ്) എന്നിങ്ങനെയാണ് മറ്റ് ക്രിപ്‌റ്റോകറന്‍സി വിലകള്‍.

X
Top