കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇത് തുടര്‍ച്ചയായി നാലാം ദിവസമാണ് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നത്.
പവന് 53,560 രൂപയിലും, ഗ്രാമിന് 6,695 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഉത്സവ സീസണ്‍ അടുക്കുന്നതോടെ സ്വര്‍ണവില ഇനിയും വര്‍ധിച്ചേക്കാം. ( Todays Gold Rate in Kerala 27 Aug 2024)
സംസ്ഥാനത്ത് നിലവില്‍ വെള്ളി വിലയിലും മാറ്റമില്ല. വെള്ളി ഗ്രാമിന് 92.80 രൂപയാണ്. 8 ഗ്രാം വെള്ളിക്ക് 742.40 രൂപയും, 10 ഗ്രാമിന് 928 രൂപയുമാണ്. വെള്ളി കിലോയ്ക്ക് 92,800 രൂപയാണ്.
51,600 രൂപയിലാണ് സ്വര്‍ണം ഈ മാസം പ്രാദേശിക വിപണികളില്‍ തുടങ്ങിയത്. ഇതാണ് നിലവില്‍ 53,560 ല്‍ എത്തി നില്‍ക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് 53,680 രൂപയും, താഴ്ന്ന നിരക്ക് 50,800 രൂപയുമാണ്.
അതേസമയം ആഗോള വിപണികളിലെ തിരുത്തല്‍ പ്രാദേശിക വിപണികളില്‍ പ്രതിഫലിക്കാനുള്ള സാധ്യതയും തള്ളാന്‍ സാധിക്കില്ല. അതിനാല്‍ ആഭരണപ്രിയര്‍ ഇറക്കങ്ങളില്‍ ബുക്കിംഗുകള്‍ നടുത്തുക.
ബുക്കിംഗുകള്‍ വഴി വില കുതിച്ചാല്‍ ബുക്കിംഗ് നിരക്കിലും, വില കുറഞ്ഞാല്‍ വിപണി നിരക്കിലും സ്വര്‍ണം സ്വന്തമാക്കാം.