കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

എക്‌സ്‌റ്റെറോ ഐപിഒയ്ക്ക് ഒരുങ്ങുന്നു

ചെന്നൈ: ലീഗല്‍ ഗവേണന്‍സ്, റിസ്‌ക് കംപ്ലയന്‍സ് (ജിആര്‍സി) സോഫ്റ്റ്‌വെയര്‍ സേവനങ്ങള്‍ നല്‍കുന്ന, ലീഡ്‌സ് ഇക്വിറ്റി പാര്‍ട്‌ണേഴ്‌സിന് പങ്കാളിത്തമുള്ള കമ്പനിയായ എക്‌സ്‌റ്റെറോ ഐപിഒയ്ക്ക് ഒരുങ്ങുന്നു. തങ്ങള്‍ മികച്ച തുകയുടെ ഫണ്ട് സമാഹരണം നടത്തിയതായി കമ്പനി ചൊവ്വാഴ്ച അറിയിച്ചു. എന്നാല്‍ എത്ര തുകയാണ് സമാഹരിച്ചതെന്ന് കമ്പനി വെളിപെടുത്തിയില്ല.
നിലവില്‍ 1 ബില്ല്യണ്‍ ഡോളറാണ് കമ്പനിയുടെ മൂല്യം. സ്ഥാപന നിക്ഷേപകരായ കോളര്‍ ക്യാപിറ്റലും ഗ്ലെന്‍ഡോവര്‍ ക്യാപിറ്റലും ചേര്‍ന്നാണ് ഫണ്ടിംഗ് റൗണ്ട് നയിച്ചത്. പോര്‍ട്ട്‌ഫോളിയോ ഉല്‍പ്പന്നങ്ങളുടെ വളര്‍ച്ചയ്ക്ക് ഫണ്ട് ഉപയോഗിക്കും.

നിയമ സ്ഥാപനങ്ങള്‍ക്കും സേവന ദാതാക്കള്‍ക്കുമായി പുതിയ സംരംഭങ്ങള്‍ വികസിപ്പിക്കുന്നത് തുടരുകയും ഡിജിറ്റല്‍ ഫോറന്‍സിക് ഉല്‍പ്പന്നത്തിന്റെ വ്യാപനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് എക്‌സ്‌റ്റെറോ പറഞ്ഞു. പുതിയ പ്രദേശങ്ങളിലേയ്ക്ക് ഉത്പന്നങ്ങളെത്തിക്കാനും പദ്ധതിയുണ്ട്.
2023ല്‍ ഐപിഒ നടത്താന്‍ പദ്ധതിയുണ്ടെന്ന് എക്‌സ്‌റ്റെറോയുടെ സിഇഒയും സ്ഥാപകനുമായ ബാബി ബാലചന്ദ്രന്‍ പറഞ്ഞു. “ഞങ്ങള്‍ ലക്ഷ്യമിടുന്നത് 2023 ഐപിഒ ആണ്. ഉയര്‍ന്ന വളര്‍ച്ചാ നിരക്ക്, ലാഭക്ഷമത, ശക്തമായ പണമൊഴുക്ക് എന്നിവയെല്ലാം കമ്പനി സ്വായത്തമാക്കി. ഇനി മികച്ച സമയം നോക്കി ഐപിഒ നടത്തും,’ അദ്ദേഹം പറഞ്ഞു.

ചീഫ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓഫീസര്‍ ഡോ. കവിത തങ്കസാമിയുടെ നേതൃത്വത്തിലുള്ള കോയമ്പത്തൂര്‍ കേന്ദ്രത്തിലാണ് എക്‌സ്‌റ്റെറോയുടെ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍. ആഗോള ജീവനക്കാരും ഇന്ത്യക്കാരും 50 ശതമാനം വീതമാണ്. അടുത്ത വര്‍ഷം ഇന്ത്യയില്‍ ഇരട്ടിയിലധികം നിയമനം നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്.

2018 ലെ ലീഡ്‌സ് ഇക്വിറ്റിയുടെ പ്രാരംഭ നിക്ഷേപം മുതല്‍, എക്‌സ്‌റ്റെറോ അതിന്റെ വരുമാനം നാലിരട്ടിയിലധികം വര്‍ദ്ധിപ്പിച്ചു. ഇപ്പോള്‍ ലോകമെമ്പാടുമുള്ള 3,000ലധികം ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്നു. ഇ ഡിസ്‌കവറി, പ്രൈവസി, ഡിജിറ്റല്‍ ഫോറന്‍സിക്‌സ്, ഇവന്റ് മാനേജ്‌മെന്റ് എന്നിവയിലും എക്‌സ്‌റ്റെറോ കാര്യമായ ഗവേഷണവികസന നിക്ഷേപം നടത്തിയിട്ടുണ്ട്.
ബോയിംഗ്, യുണൈറ്റഡ് ഹെല്‍ത്ത്‌കെയര്‍, അമേരിക്കന്‍ എക്‌സ്പ്രസ്, അഫ്‌ലാക്ക്, ഒറാക്കിള്‍ തുടങ്ങിയ ആഗോള കമ്പനികള്‍ക്കായി എക്‌സ്‌റ്റെറോ ഒരു ലീഗല്‍ ജിആര്‍സി പ്ലാറ്റ്‌ഫോം പ്രവര്‍ത്തിപ്പിക്കുന്നു.

X
Top