ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ നിയമനത്തിന് ധനമന്ത്രാലയം അപേക്ഷ ക്ഷണിച്ചുജനുവരിയില്‍ 51 ലക്ഷം കോടി രൂപയുടെ 1050 കോടി റീട്ടെയ്ല്‍ ഡിജിറ്റല്‍ പെയ്മന്റുകള്‍പെയ്മന്റ് ഉത്പന്നങ്ങള്‍ അന്താരാഷ്ട്രവത്ക്കരിക്കണം – ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്‌വിദേശ നാണ്യ ശേഖരം മൂന്നുമാസത്തെ താഴ്ചയില്‍ആഗോള ബാങ്കിംഗ് പ്രതിസന്ധി ഇന്ത്യയെ ബാധിക്കില്ല – മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ ദുവ്വുരി സുബ്ബറാവു

2022 ഡിസംബറില്‍ കൂടുതല്‍ ജോലികള്‍ പോസ്റ്റ് ചെയ്തത് ഈ രണ്ട് മേഖലകള്‍

ന്യൂഡല്‍ഹി: ടെക് കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിടുമ്പോള്‍ സാങ്കേതിക ഇതര സ്ഥാപനങ്ങള്‍ കൂടുതല്‍ പേരെ റിക്രൂട്ട് ചെയ്യുന്നു. ഗ്ലോബല്‍ ജോബ് സൈറ്റ് ഇന്‍ഡീഡിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം നഴ്സിംഗ്, ഡെന്റല്‍ തുടങ്ങിയ ഹെല്‍ത്ത് കെയര്‍ അനുബന്ധ മേഖലകള്‍ കഴിഞ്ഞ ഡിസംബറില്‍ കൂടുതല്‍ ജോലികള്‍ പോസ്റ്റ് ചെയ്തു. തൊഴിലവസരങ്ങളില്‍ സൃഷ്ടിക്കുന്നതില്‍ ഇവയുടെ വിഹിതം 30.8 ശതമാനമാണ്.

ഭക്ഷ്യ സേവനങ്ങള്‍ (8.8 ശതമാനം), നിര്‍മാണം (8.3 ശതമാനം), വാസ്തുവിദ്യ (7.2 ശതമാനം), വിദ്യാഭ്യാസം (7.1 ശതമാനം), തെറാപ്പി 6.3 ശതമാനം, വിപണനം (6.1) എന്നിവയാണ് മറ്റ് രംഗങ്ങള്‍. നിര്‍മ്മാണം, സിവില്‍ എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളില്‍ കോവിഡിന് ശേഷം അവസരങ്ങള്‍ കൂടി. മാര്‍ക്കറ്റിംഗ് മേഖലയും വീണ്ടെടുപ്പ് നടത്തിയിട്ടുണ്ട്.

മെച്ചപ്പെട്ട ഉപഭോക്തൃ അനുഭവത്തിനും ബിസിനസ് വിപുലീകരിക്കാനും മാര്‍ക്കറ്റിംഗ് അനിവാര്യമാണെന്ന് ബ്രാന്‍ഡുകള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു, റിപ്പോര്‍ട്ട് പറയുന്നു.മഹാമാരി സമയത്ത് കൂടുതല്‍ പിരിച്ചുവിലകള്‍ നടന്ന മേഖലയാണ് മാര്‍ക്കറ്റിംഗ്.

16.5 ശതമാനം പോസ്റ്റ് ചെയ്ത ബെംഗളൂരു തൊഴില്‍ സംഭാവന ചെയ്ത നഗരങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ 8.23 ശതമാനവുമായി മുംബൈയും 6.33 ശതമാനവുമായി പൂനെയും 6.1 ശതമാനവുമായി ചെന്നൈയും തുടര്‍ന്നുവരുന്നു. ഡിമാന്റ് വര്‍ധനവും സാങ്കേതികഇതര മേഖലകളില്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിച്ചു.

X
Top