വിമാന യാത്രാ നിരക്കുകള്‍ നിയന്ത്രിക്കാന്‍ പുതിയ സംവിധാനം ഉടന്‍ഐഡിബിഐ ബാങ്കിന്റെ വില്‍പ്പന ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടിയ്ക്ക് തടസ്സം ജിഎം വിത്തിനങ്ങളെന്ന് റിപ്പോര്‍ട്ട്ഇന്ത്യയില്‍ നിന്നും കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് 153 രാജ്യങ്ങള്‍ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഈ മാസം അവസാനം ഒപ്പിടും

വരുന്നയാഴ്ച എക്‌സ് ഡേറ്റ് ട്രേഡ് ചെയ്യുന്ന ഓഹരികള്‍

ന്യൂഡല്‍ഹി: ഡിവിഡന്റ്, ബോണസ് ഇഷ്യു റെക്കോര്‍ഡ് തീയതികള്‍ കാരണം വരുന്നയാഴ്ച 5 ഓഹരികള്‍ ശ്രദ്ധാകേന്ദ്രമാകും. പഞ്ച്ഷീല്‍ ഓര്‍ഗാനിക്സ്, ഹിന്ദുജ ഗ്ലോബല്‍ സൊല്യൂഷന്‍സ്, ആപ്റ്റസ് വാല്യു ഹൗസിംഗ് ഫിനാന്‍സ് ഇന്ത്യ, ബിഎല്‍എസ് ഇന്റര്‍നാഷണല്‍ സര്‍വീസസ്, ക്യാന്‍ ഫിന്‍ ഹോംസ് എന്നിവയാണ് ഈ ഓഹരികള്‍. ഇതില്‍ ചിലത് മള്‍ട്ടിബാഗറുകളാണ്.

പഞ്ച്ശീല്‍ ഓര്‍ഗാനിക്‌സ്
ഡിസംബര്‍ 5 ന് ഓഹരി എക്‌സ് ഡിവിഡന്റാകും. 0.80 രൂപ ലാഭവിഹിതത്തിന്റെ റെക്കോര്‍ഡ് തീയതി അതേ ദിവസം തന്നെയാണ് വരുന്നത്. ഡിസംബര്‍ 14 ഓടെ ലാഭവിഹിത വിതരണം പൂര്‍ത്തിയാക്കുമെന്നും കമ്പനി അറിയിക്കുന്നു.

കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 146 ശതമാനം ഉയര്‍ന്ന ഓഹരിയാണ് പഞ്ച്ശീലിന്റേത്.

ഹിന്ദുജ ഗ്ലോബല്‍ സൊല്യൂഷന്‍സ്
10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 5 രൂപ അഥവാ 50 ശതമാനം ലാഭവിഹിതമാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. ഓഹരി ഡിസംബര്‍ 7 ന് എക്‌സ് ഡിവിഡന്റാകും. ഡിസംബര്‍ 8 ആണ് റെക്കോര്‍ഡ് തീയതി.

ആപ്ടസ് വാല്യു ഹൗസിംഗ് ഫിനാന്‍സ്
2 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 2 രൂപയാണ് ലാഭവിഹിതം പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബര്‍ 8 ന് എക്‌സ് ഡിവിഡന്റാകും. ഡിസംബര്‍ 9 ആണ് റെക്കോര്‍ഡ് തീയതി.

ഡിസംബര്‍ 23 ഓടെ ലാഭവിഹിതം പൂര്‍ത്തിയാക്കും.

ക്യാന്‍ ഫിന്‍ ഹോംസ്
2 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 1.50 രൂപയാണ് കമ്പനി ലാഭവിഹിതം നല്‍കുന്നത്. ഡിസംബര്‍ 26ഓടെ വിതരണം പൂര്‍ത്തിയാക്കും. ഡിസംബര്‍ 9 ആണ് റെക്കോര്‍ഡ് തീയതി.ഡിസംബര്‍ 8 ന് ഓഹരി എക്‌സ് ഡിവിഡന്റാകും.

ബിഎല്‍എസ് ഇന്റര്‍നാഷണല്‍ സര്‍വീസസ്

ബോണസ് ഓഹരി വിതരണത്തിന്റെ റെക്കോര്‍ഡ് തീയതിയായി ഡിസംബര്‍ 10 നിശ്ചയിച്ചിരിക്കയാണ് ബിഎല്‍എസ് ഇന്റര്‍നാഷണല്‍. 1:1 അനുപാതത്തിലാണ് കമ്പനി ബോണസ് ഓഹരികള്‍ വിതരണം ചെയ്യുക. ഡിസംബര്‍ 8 ന് ഓഹരി എക്‌സ് ബോണസാകും.

X
Top