കേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽസ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർസേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞുപാലക്കാട്ടെ വ്യവസായ സ്മാർട് സിറ്റി മുന്നോട്ട്റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് പണം ഒഴുകുന്നു

കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം ഉയരും

ന്യൂഡൽഹി: ഡിഎയും മറ്റ് അലവൻസുകളും വർധിപ്പിക്കുന്നത് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് നേട്ടമാകും. സർക്കാർ ജീവനക്കാരുടെ അലവൻസുകളിൽ വർധന. 13- ഓളം കേന്ദ്ര ഗവൺമെൻ്റ് അലവൻസുകളിൽ 25 ശതമാനമാണ് വർധന പ്രഖ്യാപിച്ചിരിക്കുന്നത്.

കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത അടുത്തിടെ നാലു ശതമാനം വർധിപ്പിച്ചിരുന്നു. 2024 ജനുവരി ഒന്നു മുതൽ ആണ് ഇതിന് പ്രാബല്യം.

കേന്ദ്ര സർക്കാർ പെൻഷൻകാർക്ക് നാലു ശതമാനമാണ് ഡിയർനസ് റിലീഫ് വർധിപ്പിച്ചത്. കേന്ദ്ര സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിൽ 50 ശതമാനമാണ് വർധനവ്. 2024 ജനുവരി ഒന്ന് മുതൽ തന്നെ മറ്റ് അലവൻസുകളുടെയും വ‍ർധന പ്രാബല്യത്തിൽ വരും.

എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ പുറത്തിറക്കിയ ഏറ്റവും പുതിയ സർക്കുലർ പ്രകാരമാണിത്. വർധിപ്പിച്ച ആനുകൂല്യങ്ങളിൽ വീട്ടുവാടക അലവൻസ്, ഹോട്ടൽ താമസം തുടങ്ങിയവയും ഉൾപ്പെടുന്നു.

കുട്ടികളുടെ വിദ്യാഭ്യാസ അലവൻസ്, വികലാംഗരായ സ്ത്രീകളുടെ കുട്ടികൾക്കുള്ള പ്രത്യേക അലവൻസ്, യാത്രാ ചാർജുകളുടെ റീഇംബേഴ്സ്മെൻ്റ് തുടങ്ങിയ അലവൻസുകൾക്കായുള്ള തുകയും ഇനി ഉയരും.

സ്വന്തം കാർ,ടാക്‌സി, ഓട്ടോ റിക്ഷ, സ്‌കൂട്ടർ തുടങ്ങിയ യാത്രകളുടെ നിരക്കുകൾ, ഡെപ്യൂട്ടേഷൻ (ഡ്യൂട്ടി) അലവൻസ് എന്നിവയാണ് ശമ്പളം ഉയരുന്ന മറ്റ് ഇനങ്ങൾ.

കേന്ദ്ര സർക്കാർ അംഗീകരിച്ച ഏഴാം ശമ്പള കമ്മീഷൻ ചട്ടങ്ങൾ അനുസരിച്ച്, ഡിഎ അടിസ്ഥാന ശമ്പളത്തിൻ്റെ 50 ശതമാനം ആകും. അലവൻസ് നിരക്കുകൾ അടിസ്ഥാന ശമ്പളത്തിൻെറ 24 ശതമാനമായി ഉയർത്തും. വിലക്കയറ്റത്തിൽ നിന്ന് സർക്കാർ ജീവനക്കാർക്ക് പരമാവധി സംരക്ഷണം നൽകും.

എട്ടാം ശമ്പള കമ്മീഷൻ ശുപാർശകൾ
കഴിഞ്ഞ മാസം എട്ടാം ശമ്പള കമ്മീഷൻ നിർദ്ദേശങ്ങൾ സർക്കാരിന് സമർപ്പിച്ചിരുന്നു. വരാനിരിക്കുന്ന ബജറ്റിൽ ഇത് സംബന്ധിച്ച പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ എന്ന ആശങ്ക സർക്കാർ ജീവനക്കാ‍‍ർക്കുണ്ട്. സെപ്റ്റംബറിൽ എട്ടാം ശമ്പള കമ്മീഷൻ ശുപാർശകൾ നടപ്പാക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.

എട്ടാം ശമ്പള കമ്മീഷൻ ശുപാർശകൾ നടപ്പായാൽ സർക്കാർ ജീവനക്കാരുടെ നിലവിലെ ശമ്പളത്തിനും മറ്റ്, അലവൻസുകൾക്കും പുറമെ പ്രതിമാസ പെൻഷൻ തുകയും ഉയരും. 10 വർഷത്തിലൊരിക്കൽ ആണ് ശമ്പള സ്കെയിൽ പുതുക്കുന്നത്.

എട്ടാം ശമ്പള കമ്മീഷൻ ശുപാർശകൾ നടപ്പാക്കാൻ ഒരുങ്ങുകയാണ് കേന്ദ്രം എന്നാണ് റിപ്പോർട്ടുകൾ.

X
Top