കേരളത്തിന് 12000 കോടി കൂടി വായ്പയെടുക്കാൻ കേന്ദ്ര അനുമതി; 6000 കോടി ഉടൻ കടമെടുത്തേക്കുംഇന്ത്യയിലെ നഗരങ്ങളില്‍ 89 ദശലക്ഷം വനിതകള്‍ക്ക് തൊഴിലില്ലെന്ന് റിപ്പോര്‍ട്ട്ഇന്ത്യ ഏറ്റവും ഡിമാന്‍ഡുള്ള ഉപഭോക്തൃ വിപണിയാകുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്

മുഖംമിനുക്കി പുതിയ ആക്ടിവ വരുന്നു; ബ്ലൂടൂത്ത് കണക്ടിവിറ്റിയോടു കൂടിയ ടിഎഫ്ടി ഡിസ്‌പ്ലെ

കൊച്ചി: കാലത്തിനൊത്ത മാറ്റങ്ങളുമായി ആക്ടിവ സ്‌കൂട്ടറിന്റെ പുതിയ പതിപ്പ് പുറത്തിറങ്ങുന്നു. പുതുമയുടെയും സൗകര്യത്തിന്റെയും വിശ്വാസ്യതയുടെയും തികഞ്ഞ സംയോജനവുമായാണ് ഇന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട സ്‌കൂട്ടറിന്റെ 2025 ലെ പുതിയ പതിപ്പും വിപണിയിൽ എത്തിച്ചിരിക്കുന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ബ്ലൂടൂത്ത് കണക്ടിവിറ്റിയോടു കൂടിയ ടിഎഫ്ടി ഡിസ്‌പ്ലെ ആണ് ഏറ്റവും പ്രധാനം. ആക്ടിവയ്‌ക്ക് വിപണിയിൽ വെല്ലുവിളി ഉയർത്തുന്ന എതിരാളികളുടെ പ്രധാന സവിശേഷതയായിരുന്നു ഇത്. ‘ബ്ലൂടൂത്ത് കണക്റ്റിവിറ്റി, നാവിഗേഷൻ, യാത്രയ്‌ക്കിടെ ചാർജ് ചെയ്യാനുള്ള യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ട്, ഐഡ്‌ലിംഗ് സ്റ്റോപ്പ് സിസ്റ്റം, എന്നിവയുള്ള 4.2 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

സ്മാർട്ട്‌ഫോണിലെ ഹോണ്ട റോഡ് സിങ്ക് ആപ്ലിക്കേഷനുമായി ഇതിനെ ബന്ധിപ്പിക്കാം. നാവിഗേഷൻ, കോൾ/മെസേജ് അലേർട്ടുകൾ തുടങ്ങിയവ ഇതിൽ സാധ്യമാകുന്നു.

സാങ്കേതികത്തികവിനോടുള്ള കമ്പനിയുടെ പ്രതിബദ്ധതയാണ് ഇത് വ്യക്തമാക്കുന്നതെന്ന് ഹോണ്ട മോട്ടോർസൈക്കിൾ & സ്‌കൂട്ടർ ഇന്ത്യ പറയുന്നു.

ഒബിഡി 2 ബി എമിഷൻ മാനദണ്ഡമനുസരിച്ചുള്ള എൻജിനാണ് മറ്റൊരു പ്രത്യേകത. ഒബിഡി2ബി അനുസൃതമായ 109.51സിസി, സിംഗിൾ സിലിണ്ടർ പിജിഎം-ഫൈ എഞ്ചിനാണ് പുതിയ ആക്ടിവയെ കുതിപ്പിക്കുന്നത്.

8,000 ആർപിഎമ്മിൽ 5.88 കിലോവാട്ട് കരുത്തും 5,500 ആർപിഎമ്മിൽ 9.05 എൻഎം ടോർക്കുമാണ് ഈ എൻജിൻ പ്രദാനം ചെയ്യുന്നത്. ഐഡ്‌ലിംഗ് സ്റ്റോപ്പ് സിസ്റ്റം സ്‌കൂട്ടറിന്റെ ഇന്ധനക്ഷമതയ്‌ക്ക് മാറ്റു കൂട്ടും.

മികച്ച റൈഡിംഗ് അനുഭവമായിരിക്കും നൽകുന്നതെന്നും കമ്പനി ഉറപ്പ് നൽകുന്നു. വാഹന രംഗത്ത് വരാനിരിക്കുന്ന നിയന്ത്രണങ്ങൾ മുന്നിൽകണ്ട് രൂപകൽപ്പന ചെയ്തതും ഉപഭോക്താക്കളുടെ സഞ്ചാര അനുഭവം ഉയർത്തുന്നതുമായ നിരവധി മെക്കാനിക്കൽ അപ്‌ഡേറ്റുകൾ പുതിയ ആക്ടിവയിലുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഇന്ത്യൻ ഉപഭോക്താക്കൾക്കായി മൊബിലിറ്റി പുനർ നിർവചിക്കുന്നതിൽ ആക്ടിവ എല്ലായ്പ്പോഴും മുൻപന്തിയിലാണെന്ന് ഹോണ്ട മോട്ടോർസൈക്കിൾ & സ്‌കൂട്ടർ ഇന്ത്യ മാനേജിംഗ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ സുട്‌സുമു ഒട്ടാനി പറഞ്ഞു. ഡൽഹിയിലെ എക്സ് ഷോറൂം വില 80,950 രൂപയിലാണ് ആരംഭിക്കുന്നത്.

എസ്റ്റിഡി, ഡിഎൽഎക്സ്, എച്ച് സ്മാർട്ട് എന്നീ മൂന്ന് വേരിയന്റുകളിൽ ആറ് നിറങ്ങളിലാണ് വിപണിയിലെത്തുന്നത്. പേൾ പ്രഷ്യസ് വൈറ്റ്, ഡീസന്റ് ബ്ലൂ മെറ്റാലിക്, പേൾ ഇഗ്‌നിയസ് ബ്ലാക്ക്, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക്, റെബൽ റെഡ് മെറ്റാലിക്, പേൾ സൈറൻ ബ്ലൂ എന്നിവയാണ് നിറങ്ങൾ.

ടോപ് സ്‌പെസിഫിക്കേഷനായ എച്ച്-സ്മാർട്ട് വണ്ണിന് പുറമെ ഡിഎൽഎക്സ് വേരിയന്റിന് പോലും അലോയ് വീലുകൾ ലഭ്യമാണ്.

X
Top