ഡിജിറ്റല്‍ രൂപ വിപ്ലവകരമെന്ന് എസ്ബിഐ ചെയര്‍മാന്‍അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ക്കായി നാല് തല നിയന്ത്രണ ചട്ടക്കൂട് പ്രഖ്യാപിച്ച് ആര്‍ബിഐനിരക്ക് വര്‍ധന: തോത് കുറയ്ക്കണമെന്ന ആവശ്യവുമായി അസോചംസംസ്ഥാനങ്ങളുടെ കടമെടുപ്പ് ശേഷി പരിമിതപ്പെടുത്താന്‍ കേന്ദ്രംജിഎസ്ടി വരുമാനം 1.45 ലക്ഷം കോടി രൂപ

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 7.1% വളരുമെന്ന് ഡെലോയിറ്റ്

ന്യൂഡല്‍ഹി: 2022-23 സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യ 6.5 ശതമാനത്തിനും 7.1 ശതമാനത്തിനുമിടയില്‍ വളര്‍ച്ച രേഖപ്പെടുത്തുമെന്ന് ഡെലോയിറ്റ് ഇന്ത്യ അതിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

പണപ്പെരുപ്പവും ആഗോള സാമ്പത്തിക മാന്ദ്യവുമാണ് വളര്‍ച്ചയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്. ‘20223 സാമ്പത്തിക വര്‍ഷത്തില്‍ (ഏപ്രില്‍ 2022 മുതല്‍ മാര്‍ച്ച് 2023 വരെ) ഇന്ത്യ 6.57.1 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും അടുത്ത വര്‍ഷം 5.56.1 ശതമാനം വളര്‍ച്ച നേടുമെന്നും ഡെലോയിറ്റ് പറഞ്ഞു.

021-22 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനം (ജിഡിപി) 8.7 ശതമാനമായി ഉയര്‍ന്നിരുന്നു. വരാനിരിക്കുന്ന ഉത്സവ സീസണ്‍ ഉപഭോക്തൃ മേഖലയ്ക്ക് വളരെയധികം ഉത്തേജനം നല്‍കും. മേഖല ഇതുവരെ സുസ്ഥിരമായ പുനരുജ്ജീവനം നേടിയിട്ടില്ല.

വ്യവസായ, സേവന മേഖലകളിലെ വായ്പാ വളര്‍ച്ചയും ശ്രദ്ധേയമാണ്. സ്വകാര്യ മേഖലയുടെ കാപ്പെക്‌സ് നിക്ഷേപങ്ങള്‍ക്കുള്ള സാധ്യതകള്‍ ശോഭനമാണെന്നും ഡെലോയിറ്റ് റിപ്പോര്‍ട്ടില്‍ പറഞ്ഞു. സുസ്ഥിരമായ ഡിമാന്റ് വളര്‍ച്ച നിക്ഷേപം വര്‍ധിപ്പിച്ചേയ്ക്കാം.

അതേസമയം കയറ്റുമതി, ആഗോള ഡിമാന്റിലെ കുറവും വളര്‍ച്ചയ്ക്ക് വെല്ലുവിളി ഉയര്‍ത്തുകയും ചെയ്യും.

X
Top