ചില്ലറ വില സൂചിക 5.22 ശതമാനമായി താഴ്ന്നുഇന്ത്യക്കാർക്കുള്ള തൊഴിൽ വീസ നിയമങ്ങൾ കർശനമാക്കി സൗദി അറേബ്യരാജ്യത്തെ പണപ്പെരുപ്പം സ്ഥിരത കൈവരിക്കുമെന്ന് റിപ്പോര്‍ട്ട്ധനലക്ഷ്മി ബാങ്ക് അവകാശ ഓഹരി വില്പനയിൽ പങ്കാളിത്തമേറുന്നുകേരളത്തിൽ പണപ്പെരുപ്പം മേലോട്ട്

സ്വർണത്തിന്റെ ഇ-വേ ബിൽ ഉത്തരവ് മരവിപ്പിച്ചു

തിരുവനന്തപുരം: ആശയകുഴപ്പങ്ങളുണ്ടെന്ന പരാതികളില്‍ കഴമ്ബുണ്ടെന്ന് വ്യക്തമായതോടെപത്ത് ലക്ഷം രൂപയിലധികം മൂല്യമുള്ള സ്വർണം കൊണ്ടുപോകുന്നതിന് ഇ-വേ ബില്‍ ഏർപ്പെടുത്തിയ വിജ്ഞാപനം സർക്കാർ മരവിപ്പിച്ചു.

സർക്കാർ വിജ്ഞാപനത്തില്‍ വ്യക്തതയില്ലെന്ന ഓള്‍ കേരള ഗോള്‍ഡ് ആൻഡ് സില്‍വർ മർച്ചന്റ്സ് അസോസിയേഷന്റെ ആക്ഷേപം മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.

അൻപത് കിലോമീറ്ററിനുള്ളില്‍ ഹ്രസ്വദൂര ചലനങ്ങള്‍, കൊറിയർ, ഇ കൊമേഴ്സ് ഓപ്പറേറ്റർമാർ, നോണ്‍ സപ്ലൈ വിഭാഗങ്ങളിലെ സ്റ്റോക്ക് ട്രാൻസ്ഫറുകള്‍, പ്രദർശനങ്ങള്‍, അറ്റകുറ്റപ്പണികള്‍ തുടങ്ങിയവയില്‍ സ്വർണാഭരണങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഇ-വേ ബാധകമാണോയെന്ന ആശങ്ക ഉയർന്നിരുന്നു.

സ്വർണാഭരണവുമായി നടന്നുപോകുന്നവർക്ക് ഇത് ബാധകമാണോയെന്നും 10 ലക്ഷം രൂപയുടെ പരിധി നികുതി വിധേയമായ മൂല്യമാണോ നികുതി ഉള്‍പ്പെടെയുള്ള ഇൻവോയ്സ് മൂല്യമാണോയെന്നും വ്യക്തതയില്ലെന്ന് വ്യാപാരികള്‍ പരാതി പറഞ്ഞിരുന്നു. മറ്റു സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്ന സ്വർണത്തെക്കുറിച്ചും വിജ്ഞാപനത്തില്‍ പരാമർശം ഉണ്ടായിരുന്നില്ല.

കേസുകള്‍ പിൻവലിക്കണമെന്ന് എ.കെ.ജി.എസ്.എം.എ
ഉത്തരവ് മരവിപ്പിച്ച സാഹചര്യത്തില്‍ ജനുവരി ഒന്ന് മുതല്‍ എട്ട് വരെയെടുത്ത കേസുകള്‍ പിൻവലിക്കണമെന്നും, പിഴത്തുക തിരിച്ചു നല്‍കണമെന്നും ഓള്‍ കേരള ഗോള്‍ഡ് ആൻഡ് സില്‍വർ മർച്ചന്റ്സ് അസോസിയേഷൻ(എ.കെ.ജി.എസ്.എം.എ) സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രൻ, ട്രഷറർ അഡ്വ.എസ്. അബ്ദുല്‍ നാസർ എന്നിവർ ആവശ്യപ്പെട്ടു.

X
Top