ദീപാവലി: ആഭ്യന്തര റൂട്ടുകളില്‍ വിമാന നിരക്ക് കുറയുന്നുഇന്ത്യ-യുഎഇ ഭക്ഷ്യ ഇടനാഴി വരുന്നു; 10000 കോടി ഡോളര്‍ വരെ നിക്ഷേപിക്കുന്ന പദ്ധതികേന്ദ്ര സർക്കാരിന്റെ നികുതി വരുമാനം കുതിച്ചുയരുന്നു; ആദായ നികുതി വഴി മാത്രം ഖജനാവിലെത്തിയത് 6 ലക്ഷം കോടിരാജ്യത്തെ വ്യാവസായിക ഉത്പാദനത്തിൽ ഇടിവ്റെക്കോർഡ് തക‌ർത്ത് മ്യൂച്വൽഫണ്ടിലെ മലയാളി നിക്ഷേപം; കഴിഞ്ഞമാസം 2,​930.64 കോടി രൂപയുടെ വർധന

പലിശനിരക്കില്‍ മാറ്റം വരുത്താതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്

ലണ്ടൻ: ബാങ്ക് ഓഫ് ഇംഗ്ലണ്ട് അതിന്റെ പ്രധാന പലിശ നിരക്ക് 5% ല്‍ മാറ്റമില്ലാതെ നിലനിര്‍ത്തി. യുഎസ് ഫെഡറല്‍ റിസര്‍വില്‍ നിന്ന് വലിയ വെട്ടിക്കുറവ് ഉണ്ടായിട്ടും ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശയില്‍ മാറ്റം വരുത്തിയില്ല.

രാജ്യത്ത് പണപ്പെരുപ്പം വളരെയേറെ കുറഞ്ഞതായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി അഭിപ്രായപ്പെട്ടു. എന്നാല്‍ നിരക്ക് കുറയ്ക്കുന്നതിന് മുമ്പ് അത് താഴ്ന്ന നിലയില്‍ തുടരുമെന്നതിന് കൂടുതല്‍ തെളിവുകള്‍ ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞമാസം പണപ്പെരുപ്പം 2.2 ശതമാനമായിരുന്നു. ഇത് ഇപ്പോഴും ബാങ്കിന്റെ ലക്ഷ്യത്തിന് മുകളിലാണ്.

ബാങ്കിന്റെ ലക്ഷ്യത്തേക്കാള്‍ വേഗത്തില്‍ വിലകള്‍ ഉയരുന്ന സാഹചര്യത്തിലാണ് പലിശനിരക്ക് നിലനിര്‍ത്താനുള്ള തീരുമാനം എടുത്തത്. ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റിക്കുള്ളില്‍ത്തന്നെ പണപ്പെരുപ്പത്തെക്കുറിച്ച് ആശങ്കകള്‍ ഉണ്ടായിരുന്നു.ബാങ്കിന്റെ തീരുമാനം പരക്കെ പ്രതീക്ഷിക്കപ്പെട്ടിരുന്നതുമാണ്.

അതേസമയം നവംബറില്‍ ബാങ്ക് നിരക്കുകള്‍ കുറയ്ക്കുമെന്ന് വിദഗ്ധര്‍ പ്രവചിക്കുന്നു. ഈ വര്‍ഷം രണ്ട് പലിശ തീരുമാനങ്ങള്‍ കൂടിയുണ്ട്.

കഴിഞ്ഞമാസം ബാങ്ക് ഓഫ് ഇംഗണ്ടിന്റെ മോണിറ്ററി പോളിസി കമ്മിറ്റി നാലുവര്‍ഷത്തിനുശേഷം ആദ്യമായി കാല്‍ശതമാനം പലിശനിരക്ക് കുറച്ചിരുന്നു.

പണപ്പരുപ്പ നിരക്ക് രണ്ടിനും രണ്ടരയ്ക്കും ഇടയില്‍ നിലനിര്‍ത്താനായാല്‍ ഈ വര്‍ഷം തന്നെ പലിശ നിരക്ക് കുറയ്ക്കും എന്നാണ് പൊതുവെ കരുതുന്നത്.

നേരത്തെ കോവിഡിന്റെയും ഉക്രെയ്ന്‍ യുദ്ധത്തിന്റെയും പശ്ചാത്തലത്തില്‍ പണപ്പെരുപ്പ നിരക്ക് 11ശതമാനത്തിനുമുകളിലായിരുന്നു. ഇത് നാലു പതിറ്റാണ്ടിനിടയിലെ ഉയര്‍ന്ന നിരക്കായിരുന്നു.

യുദ്ധത്തിന്റെ മറ്റ് അന്താരാഷ്ട്ര സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളില്‍ ഉണ്ടായ വിലക്കുതിപ്പാണ് യുകെയ്ക്ക് തിരിച്ചടിയായത്.

ഒരു ഘട്ടത്തില്‍ ദൈനംദിന ചെലവുകള്‍ പോലും താങ്ങാനാവാത്ത നിലയിലെത്തിയിരുന്നു.

X
Top