ന്യൂഡെല് ഹി: ടെക് കമ്പനികള് ഈ വര് ഷം ഇതുവരെ 226,000 ജീവനക്കാരെ പിരിച്ചുവിട്ടു. ആള്‍ട്ട്ഇന്‍ഡെക്‌സ് ഡോട്ട്‌കോം കണക്കുകള്‍ പ്രകാരം ലക്ഷക്കണക്കിന് തൊഴിലിടങ്ങള്‍ പൂട്ടിയതതിനാല്‍ 2023, ടെക്ക് വ്യവസായം കണ്ട മോശം വര്‍ഷമായി. കഴിഞ്ഞവര്‍ഷവും നിരവധി സാങ്കേതിക വിദഗ്ധര്‍ക്ക് ജോലി നഷ്ടപ്പെട്ടിരുന്നു.
2022 നെ അപേക്ഷിച്ച് 40 ശതമാനം അധികമാണ് നടപ്പ് വര്‍ഷത്തെ പിരിച്ചുവിടല്‍.
2022 ല്‍ 164744 ടെക്ക് ജീവനക്കാര്‍ പിരിച്ചുവിടപ്പെട്ടതായി ലേഓഫ്‌സ് ഡോട്ട് എഫ് വൈഐ ഡാറ്റ പറയുന്നു. മുന്‍വര്‍ഷത്തില്‍ 15,000 പേരുടെ ജോലി പോയ സ്ഥാനത്താണിത്. ജനുവരിയില്‍ മാത്രം 75,912 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു.
അതായത് 2022 ല്‍ റിപ്പോര്‍ട്ട് ചെയ്ത മൊത്തം പിരിച്ചുവിടലുകളില്‍ പകുതി. ഫെബ്രുവരിയില്‍ 40,000 തൊഴിലവസരങ്ങള് വെട്ടിക്കുറയ്ക്കപ്പെട്ടപ്പോള്‍ പിന്നീടുള്ള മൂന്നുമാസങ്ങളില്‍ 73,000 പേരുടെ ജോലിയാണ് നഷ്ടപ്പെട്ടത്. അനിശ്ചിതമായ ആഗോള സമ്പദ്വ്യവസ്ഥ, പണപ്പെരുപ്പം, വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങള്‍, വരുമാന വളര്‍ച്ച മന്ദഗതിയിലാകല്‍ എന്നിവ ടെക് കമ്പനികള്‍ നേരിടുന്ന പ്രശ്‌നങ്ങളാണ്.
ഗൂഗിള്‍, മെറ്റ, മൈക്രോസോഫ്റ്റ്, ആമസോണ്‍ തുടങ്ങിയ ഭീമന്മാരുടെ നേതൃത്വത്തില്‍ 2023 ല്‍ പിരിച്ചുവിടലുകളുടെ വേഗത കൈവരിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ പിരിച്ചുവിടല്‍ കണക്കുകള്‍ ഇതിലും മോശമാണ്. 2021 ന്റെ തുടക്കം മുതല്‍ ടെക് കമ്പനികള്‍ 405,000 ത്തിലധികം പേരെ പിരിച്ചുവിട്ടതായി സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു.
2023 ലെ പിരിച്ചുവിടലുകളില്‍ യുഎസ് ടെക് ഭീമന്മാര്‍ക്ക് വലിയ പങ്കുണ്ട്. വാസ്തവത്തില്‍, ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും വലിയ പത്ത് തൊഴില്‍ വെട്ടിക്കുറവുകളില്‍ എട്ടെണ്ണവും യുഎസ് കമ്പനികളുടേതാണ്.