ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ ത്രൈമാസ ലാഭം 9478 കോടി രൂപ

ന്യൂഡൽഹി: കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 9,008 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ജൂൺ പാദത്തിൽ ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ (ടിസിഎസ്) ഏകീകൃത അറ്റാദായം 5.21 ശതമാനം വർധിച്ച് 9,478 കോടി രൂപയായി. ഈ പാദത്തിലെ ഏകീകൃത വരുമാനം 16.2 ശതമാനം വർധിച്ച് 52,758 കോടി രൂപയായി. സ്ഥിരമായ കറൻസി വരുമാന വളർച്ച 15.5 ശതമാനമാണ്. അതേസമയം വരുമാന റിപ്പോർട്ടിൽ ഡോളർ വരുമാന വളർച്ചയെക്കുറിച്ച് ഒരു വിശദാംശവുമില്ല. മാർച്ച് പാദത്തിലെ 25 ശതമാനവും കഴിഞ്ഞ വർഷം ജൂൺ പാദത്തിൽ 25.5 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ ജൂൺ പാദത്തിൽ ഇബിഐടിഡിഎ മാർജിൻ 23.1 ശതമാനമാണ്. കൂടാതെ തങ്ങളുടെ ഓർഡർ ബുക്ക് 8.2 ബില്യൺ ഡോളറാണെന്ന് കമ്പനി അറിയിച്ചു.

തങ്ങളുടെ എല്ലാ സെഗ്‌മെന്റുകളിലെയും സമഗ്രമായ വളർച്ചയും ശക്തമായ ഡീൽ വിജയങ്ങളുമായാണ് കമ്പനി പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്നതെന്ന് ടിസിഎസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ രാജേഷ് ഗോപിനാഥൻ പറഞ്ഞു. ഈ പാദത്തിൽ കമ്പനി പുതിയതായി 14,136 ജീവനക്കാരെ നിയമിച്ചു, ഇതോടെ മൊത്തം തൊഴിലാളികളുടെ എണ്ണം 6,06,331 ആയി. ഐടി സ്ഥാപനത്തിന്റെ ബോർഡ് ഓഹരി ഒന്നിന് 8 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. വിഭാഗങ്ങളിൽ, റീട്ടെയിൽ, സിപിജി (25.1 ശതമാനം), കമ്മ്യൂണിക്കേഷൻസ് & മീഡിയ (19.6 ശതമാനം), മാനുഫാക്ചറിംഗ് വെർട്ടിക്കൽ (16.4 ശതമാനം), ടെക്നോളജി & സർവീസ് (16.4 ശതമാനം വർധന) എന്നിവയാണ് വളർച്ചയ്ക്ക് നേതൃത്വം നൽകിയത്.

കൂടാതെ പ്രസ്തുത കാലയളവിൽ ബിഎഫ്എസ്ഐ വെർട്ടിക്കൽ 13.9 ശതമാനവും ലൈഫ് സയൻസസ് ഹെൽത്ത് കെയർ വെർട്ടിക്കൽ 11.9 ശതമാനവും വളർച്ച കൈവരിച്ചു. ഭൂമിശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ, വടക്കേ അമേരിക്ക 19.1 ശതമാനവുമായി വളർച്ചയെ നയിച്ചപ്പോൾ യൂറോപ്പ് 12.1 ശതമാനവും യുകെ 12.6 ശതമാനവും വളർച്ച നേടി. വളർന്നുവരുന്ന വിപണികളിൽ ഇന്ത്യ 20.8 ശതമാനവും ഏഷ്യാ പസഫിക് 6.2 ശതമാനവും ലാറ്റിനമേരിക്ക 21.6 ശതമാനവും മിഡിൽ ഈസ്റ്റും ആഫ്രിക്കയും 3.2 ശതമാനവും വളർന്നു. 

X
Top