
മുംബൈ : ഒന്നാം പാദ ഫലങ്ങൾ പുറത്ത് വിട്ടതിനു പിന്നാലെ ടാറ്റാ ടെക്നോളജി ഓഹരി വിലകൾ ഉയർന്നു. ഒരു ശതമാനത്തോളം ഉയർന്നു 723 രൂപയിലാണ് ഓഹരിയുള്ളത്.
നേരത്തെ, കമ്പനി ഒന്നാം പാദ ഫലങ്ങൾ പുറത്തു വിട്ടിരുന്നു. അറ്റാ ദായം 170.28 കോടി. ഇത് മുൻ വർഷത്തെ അപേക്ഷിച്ചു 5% കൂടുതലാണ്. അതേസമയം തുടർച്ചയായി നോക്കുമ്പോൾ അറ്റാദായം 10 ശതമാനം കുറഞ്ഞു.
പ്രവർത്തന വരുമാനം തുടർച്ചയായി 3 ശതമാനവും വാർഷികാടിസ്ഥാനത്തിൽ 2 ശതമാനവും ഇടിവ് നേരിട്ടു.ഗോൾഡ്മാൻ സാക്‌സ് ഓഹരി വിൽക്കാനുള്ള നിർദ്ദേശമാണ് നൽകുന്നത്.
വരുമാനവും ഇബിറ്റ മാർജിനും പ്രതീക്ഷക്കൊത്ത് ഉയർന്നില്ലെന്നു ബ്രോക്കറേജ് പറയുന്നു. അതേസമയം രണ്ടാം പാദത്തിൽ വരുമാനം വീണ്ടെടുപ്പ് നടത്തുമെന്ന പ്രതീക്ഷയിലാണ് കമ്പനി.
അന്തർദേശീയ ബ്രോക്കറേജ് ആയ ജെപി മോർഗൻ ഓഹരിക്ക് അണ്ടർ വെയ്റ്റ് ആണ് നൽകുന്നത്.