നാലു മേഖലകളിൽ നിക്ഷേപിച്ചവർക്ക് പ്രതീക്ഷിച്ചതിലുമധികം നേട്ടംജിഎസ്ടി വിഹിതം: കേരളത്തിന്റെ 332 കോടി കേന്ദ്രം വെട്ടിക്കുറച്ചെന്ന് ധനമന്ത്രിഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് ഉയർത്തി ബാർക്ലെയ്സും സിറ്റി ഗ്രൂപ്പുംഇന്ത്യ ഇലക്ട്രിക് വാഹന മേഖലയിൽ കമ്പനി കേന്ദ്രികൃത ആനുകൂല്യങ്ങൾ നൽകില്ലെന്ന് റിപ്പോർട്ട്ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 597.94 ബില്യൺ ഡോളറിലെത്തി

ടാറ്റാ മോട്ടോഴ്‌സ്‌ ഡിവിആര്‍ റദ്ദാക്കുന്നു

മുംബൈ: ടാറ്റാ മോട്ടോഴ്‌സിന്റെ ഡിവിആര്‍ (ഡിഫറന്‍ഷ്യല്‍ വോട്ടിംഗ്‌ റൈറ്റ്‌) റദ്ദാക്കാന്‍ കമ്പനി തീരുമാനിച്ചു. എഡിആര്‍ (അമേരിക്കന്‍ ഡെപ്പോസിറ്ററി റെസീപ്‌റ്റ്‌സ്‌) ഡിലിസ്റ്റ്‌ ചെയ്‌ത്‌ ആറ്‌ മാസത്തിനു ശേഷമാണ്‌ മൂലധന ഘടന ലളിതമാക്കാനായി ടാറ്റാ മോട്ടോഴ്‌സ്‌ ഡിവിആര്‍ റദ്ദ്‌ ചെയ്യുന്നത്‌.

15 വര്‍ഷം മുമ്പാണ്‌ ടാറ്റാ മോട്ടോഴ്‌സിന്റെ ഡിവിആര്‍ ഇഷ്യു ചെയ്‌തത്‌. വന്‍കിട കോര്‍പ്പറേറ്റുകളില്‍ ടാറ്റാ മോട്ടോഴ്‌സിന്‌ മാത്രമാണ്‌ നിലവില്‍ ഡിവിആര്‍ ഉള്ളത്‌. സാധാരണ ഓഹരിയുടമകളില്‍ നിന്ന്‌ വ്യത്യസ്‌തമായി ഡിവിആര്‍ കൈവശം വെക്കുന്നവര്‍ക്ക്‌ വ്യത്യസ്‌തമായ വോട്ടിംഗ്‌, ഡിവിഡന്റ്‌ അവകാശങ്ങളാണുള്ളത്‌.

ഡിവിആര്‍ കൈവശം വെക്കുന്നവര്‍ക്ക്‌ സാധാരണ ഓഹരിയുടമകള്‍ക്കുള്ളതിന്റെ പത്തിലൊന്ന്‌ മാത്രമാണ്‌ വോട്ടിംഗ്‌ അവകാശം.

അതേ സമയം അഞ്ച്‌ ശതമാനം അധിക ലാഭവീതത്തിന്‌ അര്‍ഹതയുണ്ട്‌. ടാറ്റാ മോട്ടോഴ്‌സിന്റെ സാധാരണ ഓഹരികളുടെ പകുതി വില മാത്രമാണ്‌ ടാറ്റാ മോട്ടോഴ്‌സ്‌ ഡിവിആറിനുള്ളത്‌.

ഡിലിസ്റ്റ്‌ ചെയ്യുന്നുവെന്ന വാര്‍ത്തയെ തുടര്‍ന്ന്‌ ടാറ്റാ മോട്ടോഴ്‌സ്‌ ഡിവിആര്‍ ഇന്നലെ 18 ശതമാനം ഉയര്‍ന്നു. ഇന്നലെ 52 ആഴ്‌ചത്തെ ഉയര്‍ന്ന വിലയാണ്‌ ടാറ്റാ മോട്ടോഴ്‌സ്‌ ഡിവിആര്‍ രേഖപ്പെടുത്തിയത്‌.

ടാറ്റാ മോട്ടോഴ്‌സ്‌ ഡിവിആര്‍ ഡിലിസ്റ്റ്‌ ചെയ്യുന്നതിന്‌ കമ്പനിക്ക്‌ സെബി, വായ്‌പ നല്‍കിയ സ്ഥാപനങ്ങള്‍, ഓഹരിയുടമകള്‍, എന്‍സിഎല്‍ടി എന്നിവയുടെ അനുമതി ആവശ്യമാണ്‌.

ഡിവിആറുകള്‍ സാധാരണ ഓഹരികളാക്കി മാറ്റുന്ന പ്രക്രിയ പൂര്‍ത്തിയാക്കാന്‍ 12-14 മാസം വേണ്ടിവരുമെന്നാണ്‌ കരുതുന്നത്‌.

X
Top