Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​മേഖലയുടെ ഭാവിയിൽ ആ​ശ​ങ്ക​യോടെ നി​ക്ഷേ​പ​ക​ർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

പ്രതീക്ഷിച്ചതിലും മികച്ച വില്‍പന കാഴ്ചവച്ച് ടാറ്റ മോട്ടോഴ്സ്

മുംബൈ: ബ്രോക്കറേജ് സ്ഥാപനം നൊമൂറയുടെ കണക്കുകൂട്ടലുകള്‍ മറികടന്ന ജൂണ്‍പാദ വില്‍പനയാണ് ടാറ്റ മോട്ടോഴ്സ് രേഖപ്പെടുത്തിയത്. 52 ആഴ്ച ഉയരം കൈവരിച്ചെങ്കിലും പിന്നീട് ലാഭമെടുപ്പനുഭവപ്പെട്ട് സ്റ്റോക്ക് 593.75 രൂപയില്‍ ക്ലോസ് ചെയ്തു. കയറ്റുമതിയും ആഭ്യന്തര വില്‍പനയും ഉയര്‍ന്നതോടെ വാഹന നിര്‍മ്മാതാക്കളായ കമ്പനിയുടെ മൊത്തം വില്‍പന ഉയരുകയായിരുന്നു.

ജൂണിലവസാനിച്ച പാദത്തില്‍ 81,673 യൂണിറ്റുകളാണ് കമ്പനി വില്‍പന നടത്തിയത്. ആഗോള ബ്രോക്കറേജ് സ്ഥാപനമായ നൊമൂറ 78,000 യൂണിറ്റുകള്‍ കണക്കുകൂട്ടിയ സ്ഥാനത്താണിത്. അതേസമയം കഴിഞ്ഞവര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് വില്‍പന 1.1 ശതമാനം കുറഞ്ഞിട്ടുണ്ട്.

കൊമേഴ്‌സ്യല്‍ വാഹനങ്ങളുടെ (സിവി) വില്‍പ്പന 8 ശതമാനം താഴ്ന്ന് 34,314 യൂണിറ്റായപ്പോള്‍ ഇടത്തരം, പാസഞ്ചര്‍ വെഹിക്കിള്‍ 47,359 യൂണിറ്റുകള്‍ വില്‍പന നടത്തി.5 ശതമാനം വളര്‍ച്ച.

വരും പാദങ്ങളില്‍ പ്രകടനം തിരിച്ചുപിടിക്കുമെന്ന് കമ്പനി മാനേജ്മെന്റെ അറിയിക്കുന്നു. ടാറ്റ മോട്ടോഴ്സ് ഓഹരി തുടര്‍ച്ചയായി 52 ആഴ്ച ഉയരം കൈവരിക്കുകയാണ്. അനുബന്ധ സ്ഥാപനമായ ടാറ്റ ടെക്നോളജീസിന് പ്രാരംഭ പബ്ലിക് ഓഫറിംഗ് നടത്താനുള്ള അനുമതി സെബി (സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) കൈമാറിയിരുന്നു. ഇതാണ് ഓഹരി നേട്ടത്തിലാകാനുള്ള കാരണം.

X
Top