വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് എണ്ണക്കമ്പനികൾഇന്ത്യയുടെ ‘കപ്പൽ’ വിലക്കിൽ നട്ടംതിരിഞ്ഞ് പാക്കിസ്ഥാൻഇന്ത്യയിലുടനീളം റീട്ടെയിൽ സ്വർണ്ണാഭരണങ്ങളുടെ ആവശ്യം ഗണ്യമായി കുറഞ്ഞുകേന്ദ്രത്തിന്റെ കീശ നിറച്ച്‌ പൊതുമേഖല സ്ഥാപനങ്ങള്‍‘മിഷൻ 10,000’ പദ്ധതിയുമായി വ്യവസായ വകുപ്പ്; ഒരു കോടി രൂപ വരുമാനമുള്ള 10,000 സംരംഭങ്ങള്‍ ലക്ഷ്യം

ഓഹരി വിപണിയിൽ തത്സമയ സെറ്റില്‍മെന്റ് വരുന്നു; ഇനി ഓഹരി വിറ്റാല്‍ ഉടനടി പണം അക്കൗണ്ടിൽ

മുംബൈ: ഓഹരി വിപണികളെ നിയന്ത്രിക്കുന്ന സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ടി+0 ട്രേഡ് സെറ്റിൽമെൻ്റ് പരീക്ഷണ അടിസ്ഥാനത്തിൽ മാർച്ച് 28-നകം ആരംഭിക്കുമെന്ന് ചെയർപേഴ്‌സൺ മാധബി പുരി ബുച്ച് പറഞ്ഞു.

അതേ ദിവസം തന്നെ ട്രേഡുകൾ സെറ്റിൽ ചെയ്യപ്പെടും എന്നാണ് ഇതിനർത്ഥം. വിപണിയിൽ ഇടപാട് നടത്തിയാൽ നടപടികൾ പൂർത്തിയായി പണം കിട്ടുന്നതിന് കാലതാമസം നേരിടുമെന്നുള്ള പോരായ്മയാണ് ഇതോടെ ഇല്ലാതാകുന്നത്.

ഈ രീതിയിലെ സെറ്റിൽമെന്റുള്ള ക്രിപ്‌റ്റോകറൻസി പോലുള്ളവയുമായി മത്സരിക്കുന്നതിന് ഓഹരി വിപണിയിൽ തൽക്ഷണ സെറ്റിൽമെൻ്റ് അനിവാര്യമാണെന്ന് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ ചെയർപേഴ്‌സൺ മാധബി പുരി ബുച്ച് പറഞ്ഞു.

വിപണികൾ ഈ ദിശയിലേക്ക് നീങ്ങുന്നില്ലെങ്കിൽ, ഇവയിൽ നിന്ന് നിന്ന് ഫണ്ടുകൾ ക്രിപ്റ്റോയിലേക്കും സമാന ആസ്തികളിലേക്കും നീങ്ങാനുള്ള നല്ല സാധ്യതയുണ്ടെന്ന് അവർ പറഞ്ഞു.

നിയന്ത്രണങ്ങൾ ഇല്ലാതെ പ്രവർത്തിക്കുന്ന ക്രിപ്റ്റോ പോലുള്ള അസറ്റ് ക്ലാസുകൾക്ക് രഹസ്യാത്മകത, ടോക്കണൈസേഷൻ, തൽക്ഷണ സെറ്റിൽമെൻ്റ് എന്നിവയുടെ സൗകര്യങ്ങളുമുണ്ട്.

ഓഹരി വിപണിയിൽ അറിയപ്പെടാതെ വ്യാപാരം നടത്താനാകില്ലെങ്കിലും, തത്സമയ ഇടപാട് തീർക്കലും ടോക്കണൈസേഷനും കൊണ്ടുവരാൻ സാധിക്കുമെന്ന് അവർ പറഞ്ഞു. ടി+0 രീതിയിൽ ഓപ്‌ഷണലായി ട്രേഡുകളുടെ സെറ്റിൽമെൻ്റ് മാർച്ച് 28-ന് തുടങ്ങും.

ആദ്യ ഘട്ടത്തിൽ, ഉച്ചയ്ക്ക് 1:30 വരെയുള്ള ട്രേഡുകൾക്കായി ഒരു ഓപ്‌ഷണൽ T+0 സെറ്റിൽമെന്റ് പ്ലാൻ ചെയ്തിട്ടുണ്ട്. ഫണ്ടുകളുടെയും സെക്യൂരിറ്റികളുടെയും ഇടപാട് അതേ ദിവസം വൈകുന്നേരം 4:30 ന് പൂർത്തിയാക്കും.

രണ്ടാം ഘട്ടത്തിൽ, ഉച്ചകഴിഞ്ഞ് 3.30 വരെ ട്രേഡുകൾക്കായി ഓപ്ഷണൽ ഉടനടി ട്രേഡ്-ബൈ-ട്രേഡ് സെറ്റിൽമെൻ്റ് നടത്തും

X
Top