വിമാന യാത്രാ നിരക്കുകള്‍ നിയന്ത്രിക്കാന്‍ പുതിയ സംവിധാനം ഉടന്‍ഐഡിബിഐ ബാങ്കിന്റെ വില്‍പ്പന ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടിയ്ക്ക് തടസ്സം ജിഎം വിത്തിനങ്ങളെന്ന് റിപ്പോര്‍ട്ട്ഇന്ത്യയില്‍ നിന്നും കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് 153 രാജ്യങ്ങള്‍ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഈ മാസം അവസാനം ഒപ്പിടും

ഐപിഒക്ക് മുൻപായി സ്വിഗി റജിസ്റ്റർ ചെയ്ത പേര് മാറും

പിഒയുമായി ഇന്ത്യൻ ഓഹരി വിപണിയിൽ എത്തുന്നതിനു മുന്നോടിയായി സ്വിഗ്ഗി റജിസ്റ്റർ ചെയ്ത ബണ്ട്ൽ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേര് സ്വിഗ്ഗി പ്രൈവറ്റ് ലിമിറ്റഡ് എന്നാക്കി മാറ്റുന്നു.

കമ്പനിയുടെ പേരിലെ മാറ്റം കമ്പനിയുടെ പ്രധാന ബ്രാൻഡായ ‘സ്വിഗ്ഗി’യുമായി ചേർന്ന് നിൽക്കാനാണ്. സ്വിഗി എന്ന പേര് എല്ലാവര്‍ക്കും പരിചിതമാണ് എന്നത് മുതൽകൂട്ടുമാകുമെന്നും കരുതുന്നു.

റജിസ്ട്രാർ ഓഫ് കമ്പനീസിൻ്റെ (RoC) അംഗീകാരത്തിന് വിധേയമായിരിക്കും പേര് മാറ്റം.
2024 പകുതിയോടെ സ്വിഗി ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പബ്ലിക് ഇഷ്യൂ ഏകദേശം 8,300 കോടി രൂപ ആയിരിക്കുമെന്ന് കരുതുന്നു.

സർക്കാരിൻ്റെ പിന്തുണയുള്ള ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സും (ONDC), സൊമാറ്റൊയും ആണ് സ്വിഗിയുടെ പ്രധാന എതിരാളികൾ.

സ്വിഗ്ഗിയുടെ എതിരാളിയായ സൊമാറ്റോ തുടർച്ചയായി മൂന്ന് ലാഭകരമായ പാദങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.

എന്നാൽ ഓഎൻഡിസി വഴി ഉപഭോക്താക്കൾക്ക് വിലക്കുറവിൽ ഭക്ഷണം ലഭിച്ചുതുടങ്ങിയത് സ്വിഗിക്കും, സോമറ്റോക്കും ഒരുപോലെ തലവേദനയുണ്ടാക്കുന്നുണ്ട്.

X
Top