കേരളത്തിന് 12000 കോടി കൂടി വായ്പയെടുക്കാൻ കേന്ദ്ര അനുമതി; 6000 കോടി ഉടൻ കടമെടുത്തേക്കുംഇന്ത്യയിലെ നഗരങ്ങളില്‍ 89 ദശലക്ഷം വനിതകള്‍ക്ക് തൊഴിലില്ലെന്ന് റിപ്പോര്‍ട്ട്ഇന്ത്യ ഏറ്റവും ഡിമാന്‍ഡുള്ള ഉപഭോക്തൃ വിപണിയാകുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്

2025ൽ പൂർണമായി ക്യാഷ്ലെസാകാൻ ഒരുങ്ങി സ്വീഡൻ

ണം കൈമാറ്റത്തിന് ഇലക്ട്രോണിക് ഐഡിയും വാലറ്റുകളും മാത്രം. ലോകത്തിലെ തന്നെ ആദ്യ കാഷ്‍ലെസ് രാജ്യമാകുകയാണ് സ്വീഡൻ. രാജ്യത്ത് പണം ഇടപാടുകൾ എളുപ്പമാക്കാൻ സ്വിഷ് എന്ന മൊബൈൽ പെയ്മൻ്റ് ആപ്പ് സജീവമാണ്.

ഭൂരിഭാഗം ആളുകളും എല്ലാ പണം ഇടപാടുകൾക്കും മൊബൈൽ പേയ്‌മെന്റ് ആപ്പുകൾ ഉപയോഗിക്കുന്നു. സ്വീഡനിലെ പ്രധാന മൊബൈൽ പേയ്‌മെന്റ് ആപ്പായ സ്വിഷിലേക്ക് മിക്ക സ്വീഡിഷുകാർക്കും നേരിട്ട് ആക്‌സസ് ഉണ്ട്. മൊബൈൽ ഫോൺ വഴി വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിമിഷങ്ങൾക്കുള്ളിൽ പണം കൈമാറാം.

2012 ൽ ആറ് ബാങ്കുകൾ ചേർന്ന് ആരംഭിച്ച മൊബൈൽ പേയ്‌മെന്റ് സംവിധാനമാണ് സ്വിഷ്. പലവ്യഞ്ജന കടകൾ മുതൽ കോഫി ഷോപ്പുകളിലും തുണിക്കടകളിലും എല്ലാം ആപ്പ് ഇടപാടുകൾ.
ഡിജിറ്റൽ പേയ്‌മെന്റുകളുടെ ജനപ്രീതി കാരണം, സ്വീഡനിൽ പണ ഉപയോഗം ഇല്ലാതായി എന്നുതന്നെ പറയാം. വളരെ കുറഞ്ഞ ഇടപാടുകൾ മാത്രം. 2018 ൽ സ്വീഡന്റെ സെൻട്രൽ ബാങ്ക് മുൻ ഡെപ്യൂട്ടി ഗവർണർ 2025 ഓടെ സ്വീഡൻ പണരഹിതമാകുമെന്ന് പ്രവചിച്ചിരുന്നു. ഇത് ഏതാണ്ട് യാഥാർത്ഥ്യമാകുകയാണ്.

സ്വീഡിഷ് ബാങ്കുകൾ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങൾ നേരത്തെ തന്നെ സ്വീകരിച്ചു തുടങ്ങിയിരുന്നു. രാജ്യത്തെ പല ബാങ്കുകളും പ്രാദേശിക ശാഖകളിലെ നേരിട്ടുള്ള പണം ഇടപാടുകൾ നിർത്തലാക്കിയിരുന്നു.

ഇത് ഓൺലൈൻ പണം ഇടപാടുകൾ വർധിക്കാൻ കാരണമായി. ഇപ്പോൾ രാജ്യമെമ്പാടും മൊബൈൽ പേയ്‌മെന്റുകൾ വ്യാപകമാണ്.

ഡിജിറ്റൽ സാങ്കേതികവിദ്യയാണ് സുഖകരമെന്നാണ് സ്വീഡിഷ് ജനതയുടെയും അഭിപ്രായം. ഇത് ഇവിടെ പണരഹിത ഇടപാടുകൾ കൂടുതൽ ജനപ്രിയമാകാൻ കാരണമായി.

മികച്ച ഹൈ-സ്പീഡ് ഇന്റർനെറ്റ് കവറേജ്, ഉയർന്ന ഡിജിറ്റൽ സാക്ഷരത, അതിവേഗം വളരുന്ന ഫിൻടെക് കമ്പനികളുടെ സ്വാധീനം എന്നിവയും ഇവിടെ കാഷ്ലസ് ഇടപാടുകൾക്ക് സ്വീകാര്യത ഉയർത്തി. സ്വീഡനിലെ ഇടപാടുകളിൽ ഒരു ചെറിയ ശതമാനം മാത്രമേ പണമിടപാടുകൾ ഉള്ളെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

പെയ്മൻ്റ് സംവിധാനം പണി മുടക്കിയാലോ?
അതേസമയം സ്വീഡനിൽ കറൻസികൾ നിരോധിച്ചിട്ടൊന്നുമില്ല. സ്വീഡിഷ് കറൻസിയായ ക്രോണ നിയമപരമായി തന്നെ തുടരുന്നു. എന്നാൽ മിക്ക കടകൾക്ക് മുന്നിലും ഇടപാടുകൾ ക്യാഷ്ലെസാണെന്ന ബോർഡുണ്ട്.

കടകളും റെസ്റ്റോറന്റുകളുമൊക്കെ പണ്ടേ ഈ മാർഗം സ്വീകരിച്ചുകഴിഞ്ഞു. അതേസമയം തുടർച്ചയായി വൈദ്യുതി മുടക്കം ഉണ്ടാകുകയോ പേയ്‌മെന്റ് സിസ്റ്റം തകരാറിലാകുകയോ ചെയ്താൽ പണിയാകുമെന്ന് നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നുമുണ്ട്.

X
Top