ഇന്ത്യൻ വിപണിയിൽ ചൈനീസ് ടീവി ബ്രാൻഡുകൾക്ക് നിരാശഇന്ത്യ ജെപി മോർഗൻ സൂചികയിൽ; സ്വാഗതം ചെയ്‌ത്‌ സാമ്പത്തിക കാര്യ സെക്രട്ടറി അജയ് സേത്ത്ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി പ്രീമിയം സൗദി വെട്ടിക്കുറച്ചുക്രൂഡ് ഓയിൽ ഇറക്കുമതിയിൽ തുടർച്ചയായ മൂന്നാം മാസവും ഇടിവ്ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന

വെരിറ്റാസ് ഇന്ത്യയുടെ ഓഹരികൾ 260.35 കോടി രൂപയ്ക്ക് സ്വാൻ എനർജി സ്വന്തമാക്കും

മുംബൈ: പെട്രോകെമിക്കൽസ്, പെട്രോളിയം ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന കമ്പനിയായ വെരിറ്റാസിന്റെ (ഇന്ത്യ) 75 ശതമാനത്തിലധികം ഓഹരികൾ 260.35 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നതായി സ്വാൻ എനർജി ലിമിറ്റഡ് (എസ്ഇഎൽ) അറിയിച്ചു. മുംബൈ ആസ്ഥാനമായുള്ള സ്ഥാപനം വെരിറ്റാസിന്റെ 55 ശതമാനം ഓഹരികൾ 172.52 കോടി രൂപയ്ക്ക് ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. ഇതിന് പുറമെയാണ് ഷെയറൊന്നിന് 126 രൂപ വിലയുള്ള ഓഫറിലൂടെ പൊതു ഓഹരി ഉടമകളിൽ നിന്ന് 26 ശതമാനം ഓഹരികൾ കൂടി 87.83 കോടി രൂപയ്ക്ക് ഏറ്റെടുക്കുന്നത്.
ബിസിനസ്സിന്റെ ഭൂമിശാസ്ത്രപരമായ വ്യാപ്തി, ഗ്യാസ്, പെട്രോകെമിക്കൽസ് മേഖലകളിലേക്ക് വൈവിധ്യവത്കരിക്കാനുള്ള തങ്ങളുടെ തന്ത്രം എന്നിവയ്ക്ക് അനുസൃതമായാണ് ഈ ഏറ്റെടുക്കൽ എന്ന് കമ്പനി പറഞ്ഞു. കൂടാതെ, എൽഎൻജി സമുച്ചയത്തിന്റെ രണ്ടാം ഘട്ട വിപുലീകരണത്തിനായി ഗ്യാസ് ഉപയോഗിക്കുന്നതിന് വെരിറ്റാസിന്റെ സെക്ടറൽ കണക്ഷൻ പ്രയോജനപ്പെടുത്താൻ ഈ ഏറ്റെടുക്കൽ തങ്ങളെ സഹായിക്കുമെന്ന് കമ്പനി കൂട്ടിച്ചേർത്തു. വെരിറ്റാസ് ഗ്രൂപ്പിന്റെ ഒരു കമ്പനിയാണ് വെരിറ്റാസ് (ഇന്ത്യ), അന്താരാഷ്ട്ര വ്യാപാരം, വിതരണം, ഇൻഫ്രാസ്ട്രക്ചർ, ലോജിസ്റ്റിക്‌സ്, ഇതര ഇന്ധനം, ഊർജ്ജം എന്നിവയിൽ സാന്നിധ്യമുള്ള വൈവിധ്യമാർന്ന മൾട്ടിനാഷണൽ ബിസിനസ് ഗ്രൂപ്പാണ് വെരിറ്റാസ് ഗ്രൂപ്പ്.

X
Top