
കൊച്ചി: ജ്വല്ലറി ബ്രാൻഡായ സ്വ ഡയമണ്ട്സ്, ഇന്ത്യൻ ചലച്ചിത്ര താരം പ്രീതി സിന്‍റയെ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു. സ്വ ഡയമണ്ട്സിൽ, ഡബ്ള്യു എസ് ക്വാളിറ്റിയും ഇഎഫ് കളറുമുള്ള ഐജിഐ, ജിഐഎ അംഗീകാരമുള്ള പ്രകൃതിദത്ത വജ്രങ്ങൾ മാത്രമാണ് ഉപഭോക്താക്കൾക്കായി ഒരുക്കുന്നതെന്ന് സ്വ ഡയമണ്ട്സ് മാനേജിംഗ് ഡയറക്ടർ അബ്ദുൾ ഗഫൂർ അനാടിയൻ പറഞ്ഞു. സ്വയുടെ ‘ആസ് റിയൽ ആസ് യു’ എന്ന കാഴ്ച്ചപ്പാട് എൻ്റെ ചിന്തകളുമായി നന്നായി പൊരുത്തപ്പെടുന്നതുമാണെന്ന് പ്രീതി സിന്‍റ പ്രതികരിച്ചു. 2022-ൽ സ്വ ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയിരുന്നു. 24,679 പ്രകൃതിദത്ത വജ്രങ്ങൾ പതിപ്പിച്ച മോതിരം നിർമിച്ചതിനാണ് ബ്രാൻഡ് നേട്ടം കൈവരിച്ചത്. മലപ്പുറം ജില്ലയിലെ ഇങ്കൽ സിറ്റി ആസ്ഥാനമായ സ്വ ഡയമണ്ട്സിന്, കേരളത്തിലും മുംബൈയിലും അത്യാധുനിക വജ്ര നിർമാണ യൂണിറ്റുകളുണ്ട്. നിലവിൽ ഇന്ത്യയിലും യുഎഇയിലുമായി 400-ൽ അധികം സ്റ്റോറുകളുള്ള ഈ ബ്രാൻഡ്, 2025 അവസാനത്തോടെ സ്റ്റോറുകളുടെ എണ്ണം 500-ൽ അധികമാക്കി ഉയർത്താനാണ് ലക്ഷ്യമിടുന്നത്.






