കേന്ദ്ര ബജറ്റിൽ ധനമന്ത്രി നികുതി ഇളവ് പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്ഇന്ത്യ മൂന്നാമത്തെ വലിയ ആഭ്യന്തര എയര്‍ലൈന്‍ വിപണിബജറ്റിൽ ഇടത്തരക്കാർക്ക് ആശ്വാസത്തിൻ്റെ സൂചനകൾകൊല്ലം തീരത്തെ ഇന്ധന പര്യവേക്ഷണം ഡ്രില്ലിങ് ഘട്ടത്തിലേക്ക്വ​ധ​വ​നി​ൽ പുതിയ തുറമുഖത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ബാങ്കുകളിലെ മിച്ച പണലഭ്യത 14 മാസത്തെ ഉയരത്തില്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ വാണിജ്യ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള ബാങ്ക് നോട്ടുകള്‍ പിന്‍വലിച്ച് ഏകദേശം മൂന്ന് മാസം. പണപ്പെരുപ്പം തടയാനുള്ള ധനപരമായ ക്രമീകരണമാണെങ്കിലും 14 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് പണലഭ്യത ഉയര്‍ന്നു എന്നാണ് നീക്കത്തിന്റെ അനന്തരഫലം.

ബാങ്കുകള്‍ , റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) പ്രത്യക സംവിധാനത്തില്‍ സൂക്ഷിക്കുന്ന അധിക ഫണ്ടുകളുടെ അളവ് ഓഗസ്റ്റില്‍ പ്രതിദിനം ശരാശരി 2.48 ലക്ഷം കോടി രൂപയാണ്.

2022 ജൂണിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക്. സര്‍ക്കാറിന്റെ ഭീമമായ ചെലവഴിക്കല്‍, ശക്തമായ വിദേശ നിക്ഷേപം, വിദേശ വിനിമയ വിപണിയിലെ ആര്‍ബിഐ ഇടപെടല്‍, ബാങ്കിംഗ് സംവിധാനത്തിലേയ്ക്ക് തിരിച്ചെത്തിയ 2000 രൂപ നോട്ടുകള്‍ എന്നിവയാണ് പണലഭ്യത വര്‍ദ്ധിപ്പിക്കുന്നത്.

ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ജൂലൈയില്‍ 6 ശതമാനത്തില്‍ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ വില സമ്മര്‍ദ്ദത്തില്‍ മിച്ച പണലഭ്യതയുടെ സ്വാധീനം ചര്‍ച്ചയാകുകയാണ്.

ബാങ്കിംഗ് സംവിധാനത്തിലെ വലിയ മിച്ച ദ്രവ്യത, സൈദ്ധാന്തികമായി, ആസ്തി വില വര്‍ദ്ധിപ്പിക്കുകയും പണപ്പെരുപ്പ അപകടസാധ്യതകള്‍ ഉയര്‍ത്തുകയും ചെയ്യും. അതേസമയം റിസര്‍വ് ബാങ്ക് കര്‍ശന നയം തുടരുന്നതോടെ പണലഭ്യത കുറയുമെന്ന് വിദഗ്ധര്‍ കരുതുന്നു.

X
Top