സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ആവേശം2025ൽ ഇന്ത്യ ജപ്പാനെ മറികടക്കുമെന്ന് ഐഎംഎഫ്ധനകാര്യ അച്ചടക്കം: ഇന്ത്യയെ പ്രശംസിച്ച് ഐഎംഎഫ്കടപ്പത്രങ്ങളിൽ നിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റംവിദേശ നാണയ ശേഖരത്തിൽ ഇടിവ്

ഒന്നാം പാദത്തിൽ 226 കോടിയുടെ ലാഭം രേഖപ്പെടുത്തി സുന്ദരം ഫിനാൻസ്

കൊച്ചി: 2023 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ കമ്പനിയുടെ നികുതിക്ക് ശേഷമുള്ള ലാഭം (PAT) കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഇതേ പാദത്തിലെ 192 കോടി രൂപയിൽ നിന്ന് 18% ഉയർന്ന് 226 കോടി രൂപയായതായി ചെന്നൈ ആസ്ഥാനമായുള്ള സുന്ദരം ഫിനാൻസ് അറിയിച്ചു.

അതേസമയം നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയുടെ മൊത്തവരുമാനം കഴിഞ്ഞ വർഷത്തെ 956 കോടിയിൽ നിന്ന് 942 കോടി രൂപയായി കുറഞ്ഞു. എന്നാൽ ഈ കാലയളവിൽ ഇത് 4,895 കോടി രൂപയുടെ എക്കാലത്തെയും ഉയർന്ന വിതരണങ്ങൾ രേഖപ്പെടുത്തി.

തങ്ങളുടെ അസറ്റ് ക്വാളിറ്റിയിലെ തുടർച്ചയായ ശക്തമായ പുരോഗതിയും ലാഭത്തിൽ ആരോഗ്യകരമായ 18% വർദ്ധനയും ചേർന്ന്, ഗുണനിലവാരവും ലാഭക്ഷമതയും ഉള്ള വളർച്ചയുടെ ശക്തമായ പാദമായിരുന്നു ജൂൺ പാദമെന്ന് കമ്പനിയുടെ എക്‌സിക്യുട്ടീവ് വൈസ് ചെയർമാൻ ഹർഷ വിജി പറഞ്ഞു. പണപ്പെരുപ്പ ആശങ്കകളും അനുബന്ധ പലിശ നിരക്ക് വർദ്ധനകളും ഉണ്ടായിരുന്നിട്ടും മൊത്തത്തിലുള്ള സാമ്പത്തിക പ്രവർത്തനങ്ങൾ എല്ലാ വിഭാഗങ്ങളിലും മെച്ചപ്പെട്ടതായി അദ്ദേഹം പറഞ്ഞു.

കൂടാതെ പ്രസ്തുത പാദത്തിൽ 2022 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തേക്കാൾ ആസ്തികളിൽ നിന്നുള്ള വരുമാനം 2.5 ശതമാനമായി മെച്ചപ്പെട്ടു, കമ്പനിയുടെ മൂലധന പര്യാപ്തത 24.1 ശതമാനമാണ് .

X
Top