ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

രാജ്യത്തെ പഞ്ചസാര ഉത്പാദനം 5.1 ശതമാനം വർദ്ധിച്ചു

ന്യൂഡൽഹി: രാജ്യത്തെ പഞ്ചസാര ഉത്പാദനം 5.1 ശതമാനം വർദ്ധിച്ചുവെന്ന് കണക്കുകൾ. 2022-23 കാലയളവിൽ ഡിസംബർ 15 വരെയുള്ള ഉത്പാദനം 82.1 ലക്ഷം ടണ്ണാണെന്ന് കണക്കുകൾ പറയുന്നു.

മുൻവർഷം ഇതേ കാലയളവിലെ ഉത്പാദനം 77.9 ലക്ഷം ടണ്ണായിരുന്നു. നാലു ലക്ഷം ടണ്ണിന്റെ വർദ്ധന ഉണ്ടായെന്നാണ് ഇന്ത്യ ഷുഗർ മിൽസ് അസോസിയേഷൻ(ഐ.എസ്.എം.എ) വ്യവസായ സമിതിയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നത്.

33 ലക്ഷം ടൺ പഞ്ചസാര ഉത്പാദനവുമായി മഹാരാഷ്ട്രയാണ് മുന്നിൽ. 20.3 ലക്ഷം ടണ്ണുമായി ഉത്തർപ്രദേശാണ് തൊട്ടുപിന്നിൽ.

പഞ്ചസാര ഫാക്ടറികളുടെ എണ്ണത്തിലും വർദ്ധനവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

X
Top