15 മില്യണ്‍ ബാരല്‍ റഷ്യന്‍ എണ്ണ ഏറ്റെടുക്കാതെ ഇന്ത്യഉള്ളി കയറ്റുമതി നിരോധനം മാർച്ച് 31 വരെ തുടരുംകേന്ദ്രവിഹിതം കിട്ടണമെങ്കിൽ കേസ് പിൻവലിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു: ധനമന്ത്രി കെ എൻ ബാലഗോപാൽ25 സ്വകാര്യ വ്യവസായ പാർക്കുകൾ കൂടി അനുവദിക്കും: മുഖ്യമന്ത്രിറഷ്യൻ എണ്ണ വാങ്ങാനുള്ള നിലപാടിൽ മാറ്റമില്ലെന്ന് ഇന്ത്യ

പഞ്ചസാര കയറ്റുമതിയിൽ നാലുവർഷത്തിനിടെ 15% വർദ്ധന

ന്യൂഡൽഹി: രാജ്യത്തെ പഞ്ചസാര കയറ്റുമതിയിൽ കഴിഞ്ഞ നാലുവർഷങ്ങൾക്കിടയിൽ വൻ വ‌ർദ്ധനയെന്ന് റിപ്പോർട്ട്. 2017-18 കാലയളവിൽ രാജ്യത്തുനിന്ന് കയറ്റിയയച്ച പഞ്ചസാരയുടെ അളവിനേക്കാൾ 15 മടങ്ങ് കൂടുതലാണ് 2021-22 കാലയളവിലുണ്ടായ പഞ്ചസാര കയറ്റുമതിയെന്നാണ് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്.
2017-18, 2018-19, 2019-20, 2020-21 വർഷങ്ങളിൽ യഥാക്രമം 6.2 ലക്ഷം മെട്രിക് ടൺ, 38 ലക്ഷം മെട്രിക് ടൺ, 59.60 ലക്ഷം മെട്രിക് ടൺ, 70 ലക്ഷം മെട്രിക് ടൺ പഞ്ചസാരയാണ് കയറ്റുമതി ചെയ്തത്. അതേസമയം, 2021-22 ൽ കയറ്റുമതി ചെയ്തത് 90 ലക്ഷം മെട്രിക് ടൺ പഞ്ചസാരയാണ്. 2017-18ലെ കയറ്റുമതിയേക്കാൾ 15ശതമാനം കൂടുതലാണിത്.
അതേസമയം, 2022 മേയ് 18വരെയുള്ള കണക്കുകളനുസരിച്ച് 75 ലക്ഷം മെട്രിക് ടൺ മധുരപലഹാരങ്ങളാണ് രാജ്യത്തുനിന്ന് കയറ്റിയയച്ചത്. ഇന്തോനേഷ്യ, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, യു.എ.ഇ, മലേഷ്യ, ആഫ്രിക്കൻരാജ്യങ്ങൾ എന്നിവയാണ് ഇന്ത്യയിൽ നിന്ന് ഭൂരിഭാഗം പഞ്ചസാരയും ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾ. ചരക്കുകളുടെ കയറ്റുമതി സുഗമമാക്കുന്നതിന് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഏകദേശം 14,456 കോടി രൂപ കേന്ദ്രം പഞ്ചസാര മില്ലുകൾക്ക് അനുവദിച്ചിട്ടുണ്ട്. അതേസമയം ബഫർ സ്റ്റോക്ക് നിലനിർത്തുന്നതിനുള്ള ചെലവായി 2,000 കോടി രൂപയാണ് രാജ്യത്തെ പഞ്ചസാര മില്ലുകൾക്ക് അനുവദിച്ചിട്ടുള്ളത്.

X
Top