മുംബൈ: ഹംഗറിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസി ആൻഡ് ന്യൂട്രീഷനിൽ നിന്ന് രണ്ട് നിർമ്മാണ സൗകര്യങ്ങൾക്കായി തങ്ങളുടെ അനുബന്ധ സ്ഥാപനത്തിന് ഇയു-ജിഎംപി സർട്ടിഫിക്കേഷൻ ലഭിച്ചതായി സ്ട്രൈഡ്സ് ഫാർമ സയൻസ് വ്യാഴാഴ്ച അറിയിച്ചു. വളർന്നുവരുന്ന ബയോഫാർമസ്യൂട്ടിക്കൽ, വാക്‌സിൻ കോൺട്രാക്ട് ഡെവലപ്‌മെന്റ് ആൻഡ് മാനുഫാക്‌ചറിംഗ് ഓർഗനൈസേഷനും (സിഡിഎംഒ) സ്‌ട്രൈഡ്‌സ് ഫാർമയുടെ അനുബന്ധ കമ്പനിയുമാണ് സ്‌റ്റെലിസ് ബയോഫാർമ. ഇതിന്റെ രണ്ട് നിർമ്മാണ പ്ലാന്റുകൾക്കാണ് യൂറോപ്യൻ യൂണിയൻ ഗുഡ്‌സ് മാനുഫാക്ചറിംഗ് പ്രാക്ടീസിന്റെ (ഇയു-ജിഎംപി) സർട്ടിഫിക്കേഷൻ ലഭിച്ചത്.
ഇയു-ജിഎംപിയിൽ നിന്നുള്ള അംഗീകാരം, ആഗോള ബയോളജിക്സ് സിഡിഎംഒ പ്ലാറ്റ്ഫോം നിർമ്മിക്കുന്നതിനുള്ള തങ്ങളുടെ യാത്രയുടെ സുപ്രധാനമായ ആദ്യ ചുവടുവെപ്പാണ് എന്നും, ഇത് എൻഡ്-ടു-എൻഡ് സൊല്യൂഷനുകൾ വാഗ്ദാനം ചെയ്യുന്നതായും കമ്പനി പ്രസ്താവനയിൽ പറഞ്ഞു. സ്റ്റെലിസിന്റെ മുൻനിര സൗകര്യം ബയോളജിക്സുകളും ബയോസിമിലറുകളും വികസിപ്പിക്കുന്നതിനും വാണിജ്യവൽക്കരിക്കുന്നതിനുമുള്ള ഒരു സംയോജിത നിർമ്മാണ സജ്ജീകരണമാണ്.