ഇന്ത്യ-യുകെ സമ്പൂർണ സാമ്പത്തിക വ്യാപാര കരാർ: സമുദ്രോത്പന്ന മേഖലയിലെ പങ്കാളികൾക്ക് അവബോധം സൃഷ്ടിക്കാൻ എംപിഇഡിഎ‘കേരളം ആഢംബര പാക്കേജിനും ബജറ്റ് ടൂറിസത്തിനും സാധ്യതയുള്ള മുന്‍നിര ഡെസ്റ്റിനേഷന്‍’നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖല

ബജറ്റ് ദിനത്തിൽ മുന്നേറി ഓഹരി വിപണി; രൂപയും മുന്നേറ്റത്തിൽ

മുംബൈ: ബജറ്റ് ദിനത്തിൽ നേട്ടത്തോടെ വ്യാപാരം തുടങ്ങി ഇന്ത്യൻ ഓഹരി വിപണികൾ. ബിഎസ്ഇ സെൻസെക്സ് 457 പോയിന്‍റ് ഉയർന്ന് 60,007ലാണ് വ്യാപാരം പുരോഗമിക്കുന്നത്. എൻഎസ്ഇ നിഫ്റ്റി 130 പോയിന്‍റ് നേട്ടത്തിൽ 17,792ലുമെത്തി.

എഫ്പിഒക്ക് പിന്നാലെയുള്ള ആദ്യ വ്യാപാരദിനത്തിൽ അദാനി ഗ്രൂപ്പിന് തിരിച്ചടി നേരിട്ടു. വ്യാപാരത്തിലെ ആദ്യ മിനിറ്റുകളിൽ നേട്ടമുണ്ടാക്കിയെങ്കിലും പിന്നീട് താഴേക്ക് പോയി. ആകെയുള്ള 10 കമ്പനികളിൽ എൻഡിടിവി അടക്കം ഒമ്പതും നഷ്ടത്തിലാണ്.

അതേസമയം, ബജറ്റ് പ്രതീക്ഷയിൽ രൂപയുടെ മൂല്യത്തിലും ഉയർച്ചയുണ്ടായി. വ്യാപാരം തുടങ്ങിയപ്പോൾ ഡോളറിനെതിരേ മൂല്യം 10 പൈസ ഉയർന്നു. ഒരു അമേരിക്കൻ ഡോളറിന് – 81.78 എന്ന നിലയിലാണ് ഇപ്പോൾ ഇന്ത്യൻ രൂപ.

X
Top