പുരോഗതി നേടുന്ന സംസ്ഥാനങ്ങളോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെ ഒന്നിച്ചു നീങ്ങണമെന്ന് 5 സംസ്ഥാനങ്ങളുടെ കോൺക്ലേവ്വിലക്കയറ്റത്തോത് 3.65 ശതമാനമായി കുറഞ്ഞുജ​ർ​മ​ൻ ഐ​ടി ഭീ​മ​നു​മാ​യി ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ട് കേ​ര​ളംചൈന, വിയറ്റ്‌നാം സ്റ്റീൽ ഉൽപന്നങ്ങൾക്ക് ഉയർന്ന തീരുവ ചുമത്താൻ ഇന്ത്യപെട്രോൾ, ഡീസൽ വില കുറയ്ക്കാൻ സമ്മർദ്ദം

ഓഹരി നിക്ഷേപകരുടെ എണ്ണത്തിൽ ഗുജറാത്തിനെ മറികടന്ന് ഉത്തർപ്രദേശ്

മുംബൈ: ഇന്ത്യൻ ഓഹരി വിപണി മുന്നേറ്റത്തിന്റെ പാതയിലൂടെ അതിവേഗം കുതിക്കുകയാണ്. തുടർച്ചയായി എട്ടാം വർഷവും നേട്ടത്തോടെ വ്യാപാരം പൂർത്തിയാക്കാൻ പ്രധാന ഓഹരി സൂചികകൾക്ക് സാധിച്ചു.

ഇന്ത്യൻ വിപണിയുടെ അത്ഭുത കുതിപ്പ് റീട്ടെയിൽ നിക്ഷേപരേയും ശക്തമായി ആകർഷിക്കുന്നു. ഇതിന്റെ പ്രതിഫലനമെന്നോണം രാജ്യത്ത് സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപകരുടെ എണ്ണം എട്ട് കോടി കവിഞ്ഞു.

വാർഷികമായി 22 ശതമാനത്തിലധികം വർധനയാണ് രജിസ്റ്റർ ചെയ്തിട്ടുള്ള ഓഹരി നിക്ഷേപകരുടെ എണ്ണത്തിൽ രേഖപ്പെടുത്തിയത്. ഇതു റെക്കോഡ് നേട്ടമാണ്. 2022 ഡിസംബർ 31നുള്ള കണക്ക് പ്രകാരം 6.94 കോടി ഓഹരി നിക്ഷേപകരാണ് രാജ്യത്താകമാനം ഉണ്ടായിരുന്നത്.

ഏറ്റവുമൊടുവിൽ എൻഎസ്ഇയിൽ നിന്നും (2023 ഡിസംബർ 25) ലഭ്യമായ റിപ്പോർട്ട് പ്രകാരം, മൊത്തം ഓഹരി നിക്ഷേപകരുടെ എണ്ണം 8.49 കോടിയായി ഉയർന്നു. ഓഹരി നിക്ഷേപകരുടെ എണ്ണം ഏഴ് കോടിയിൽ നിന്നും എട്ട് കോടിയിലേക്ക് എത്തിയത് കേവലം എട്ട് മാസം കൊണ്ടായിരുന്നു.

ഉത്തർപ്രദേശിന് നേട്ടം
രാജ്യത്ത് ഏറ്റവും കൂടുതൽ ഓഹരി നിക്ഷേപകർ ഉള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. രജിസ്റ്റർ ചെയ്ത 1.48 കോടി ഓഹരി നിക്ഷേപകരാണ് മഹാരാഷ്ട്രയിൽ ഉള്ളത്.

അതേസമയം ഓഹരി നിക്ഷേപകരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തേക്ക് ഉത്തർപ്രദേശ് കുതിച്ചുകയറി. ഓഹരി നിക്ഷേപകരുടെ ഈറ്റില്ലമായ ഗുജറാത്തിനെ മറികടന്നാണ് ഈ നേട്ടം ഉത്തർപ്രദേശ് കരസ്ഥമാക്കിയത്.

നിലവിൽ 89.47 ലക്ഷം ഓഹരി നിക്ഷേപകരാണ് ഉത്തർപ്രദേശ് സംസ്ഥാനത്ത് നിന്നും രജിസ്റ്റർ ചെയ്തിട്ടുള്ളത്. പുതിയ നിക്ഷേപകരുടെ എണ്ണത്തിൽ 33.8 ശതമാനം വാർഷിക വർധന രേഖപ്പെടുത്തി.

അതേസമയം ഗുജറാത്തിൽ ആകെ ഓഹരി നിക്ഷേപകരുടെ എണ്ണം 76.68 ലക്ഷമായി ഉയർന്നു. ഈ വർഷം പുതിയതായി രജിസ്റ്റർ ചെയ്ത നിക്ഷേപകരുടെ എണ്ണത്തിൽ 17.2 ശതമാനം വളർച്ചയാണ് ഗുജറാത്ത് കുറിച്ചത്.

2023: റെക്കോഡ് നേട്ടങ്ങൾ
ഇന്ത്യൻ ഓഹരി വിപണിയിൽ ഒരുപിടി നേട്ടങ്ങൾ പിറന്ന വർഷമായിരുന്നു 2023. പ്രധാന ഓഹരി സൂചികകളിൽ സർവകാല റെക്കോഡ് നിലവാരം തിരുത്തിയെഴുതിയ കുതിപ്പ്, മ്യൂച്ചൽഫണ്ട് സ്കീമുകളിലേക്കുള്ള എസ്ഐപി നിക്ഷേപ വിഹിതം കുത്തനെ ഉയർന്നത്, ഇന്ത്യൻ ഓഹരി വിപണിയുടെ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ നാല് ട്രില്യൺ (4 ലക്ഷം കോടി) ഡോളർ മറികടന്നത്, ഉയരുന്ന റീട്ടെയിൽ പങ്കാളിത്തം എന്നിങ്ങനെ നിരവധി നാഴികക്കല്ലുകൾ മറികടക്കുന്നതിന് 2023ൽ ഏവരും സാക്ഷ്യംവഹിച്ചു.

അതേസമയം പ്രധാന ഓഹരി സൂചികകളായ നിഫ്റ്റിയിലും സെൻസെക്സിലും റെക്കോഡ് കുതിപ്പിനാണ് ഈ വർഷം സാക്ഷ്യംവഹിച്ചത്. ഏകദേശം 20 ശതമാനത്തോളം നേട്ടം ഈ രണ്ട് സൂചികകളിലും രേഖപ്പെടുത്തി.

2024ലേക്കുള്ള ഇന്ത്യൻ ഓഹരി വിപണിയെ കുറിച്ചുള്ള കാഴ്ചപ്പാടും പൊതുവിൽ പോസിറ്റാവ് തന്നെയാണ്. പ്രധാനമായും ആഭ്യന്തര ഘടകങ്ങളാണ് കുതിപ്പിന് പിൻബലമേകുന്നു എന്നതും ശ്രദ്ധേയം.

X
Top