ഡൽഹി: ജിയാങ്‌സു സ്റ്റെർലൈറ്റ് ടോങ്‌ഗുവാങ് ഫൈബർ കമ്പനിയുടെ (ജെഎസ്‌ടിഎഫ്‌സിഎൽ) ശേഷിക്കുന്ന 25 ശതമാനം ഓഹരികൾ ഏകദേശം 65 കോടി രൂപയുടെ പരിഗണനയ്ക്ക് ഏറ്റെടുക്കുന്നതിനായി അന്തിമ കരാറിൽ ഒപ്പുവച്ച് സ്റ്റെർലൈറ്റ് ടെക്‌നോളജീസ് ലിമിറ്റഡ് (എസ്‌ടിഎൽ). ജെഎസ്‌ടിഎഫ്‌സിഎല്ലിലെ സ്റ്റെർലൈറ്റ് ടെക്‌നോളജീസിന്റെ നിലവിലെ ഷെയർഹോൾഡിംഗ് 75 ശതമാനമാണ്. ബാക്കിയുള്ള 25 ശതമാനം ഓഹരികൾ ഏറ്റെടുക്കുന്നതോടെ ജെഎസ്‌ടിഎഫ്‌സിഎൽ എസ്‌ടിഎല്ലിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായി മാറും. ഉടമ്പടി പ്രകാരമുള്ള ക്ലോസിംഗ് വ്യവസ്ഥകൾക്ക് വിധേയമായി ഏറ്റെടുക്കൽ പൂർത്തിയാക്കുമെന്ന് കമ്പനി അറിയിച്ചു.
ഈ ഏറ്റെടുക്കൽ സ്റ്റെർലൈറ്റ് ടെക്‌നോളജീസിന്റെ വിപുലീകരിക്കുന്ന ഒപ്റ്റിക്കൽ ഫൈബർ കേബിൾ പ്രവർത്തനങ്ങൾ വേഗത്തിൽ നടപ്പിലാക്കാൻ സഹായിക്കും. ഒപ്റ്റിക്കൽ ഫൈബർ നിർമ്മിക്കുന്നതിനായി 2011 ജനുവരിയിൽ ചൈനയിലെ ജിയാങ്‌സ് ടോങ്‌ഗുവാങ് ഇൻഫർമേഷൻ കമ്പനിയും സ്റ്റെർലൈറ്റ് ടെക്‌നോളജീസും സംയുക്തമായി രൂപീകരിച്ച സംരംഭമാണ് ജെഎസ്‌ടിഎഫ്‌സിഎൽ.