വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് എണ്ണക്കമ്പനികൾഇന്ത്യയുടെ ‘കപ്പൽ’ വിലക്കിൽ നട്ടംതിരിഞ്ഞ് പാക്കിസ്ഥാൻഇന്ത്യയിലുടനീളം റീട്ടെയിൽ സ്വർണ്ണാഭരണങ്ങളുടെ ആവശ്യം ഗണ്യമായി കുറഞ്ഞുകേന്ദ്രത്തിന്റെ കീശ നിറച്ച്‌ പൊതുമേഖല സ്ഥാപനങ്ങള്‍‘മിഷൻ 10,000’ പദ്ധതിയുമായി വ്യവസായ വകുപ്പ്; ഒരു കോടി രൂപ വരുമാനമുള്ള 10,000 സംരംഭങ്ങള്‍ ലക്ഷ്യം

വിപണി മൂല്യത്തില്‍ എസ്‌ബിഐ എല്‍ഐസിയെ പിന്നിലാക്കി

ഴിഞ്ഞ ഒരു മാസത്തിനിടെ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക്‌ ആയ എസ്‌ബിഐയുടെ ഓഹരി വില 17 ശതമാനം ഉയര്‍ന്നു. വിപണിമൂല്യത്തില്‍ എസ്‌ബിഐ രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ്‌ കമ്പനിയായ എല്‍ഐസിയെ പിന്നിലാക്കി. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വിപണിമൂല്യമുള്ള പൊതുമേഖലാ കമ്പനിയാണ്‌ എസ്‌ബിഐ ഇപ്പോള്‍. 4.53 ലക്ഷം കോടി രൂപയാണ്‌ എസ്‌ബിഐയുടെ വിപണിമൂല്യം. ഇതോടെ എസ്‌ബിഐ വിപണിമൂല്യത്തില്‍ ഏഴാം സ്ഥാനത്തെത്തി. 4.38 ലക്ഷം കോടി രൂപ വിപണിമൂല്യമുള്ള എല്‍ഐസിയാണ്‌ എട്ടാം സ്ഥാനത്തുള്ളത്‌.
കഴിഞ്ഞ ഒരു മാസത്തിനിടെ എസ്‌ബിഐ 17 ശതമാനം ഉയര്‍ന്നപ്പോള്‍ എല്‍ഐസി അഞ്ച്‌ ശതമാനമാണ്‌ മുന്നേറിയത്‌. കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കിടെ എസ്‌ബിഐ നാല്‌ ശതമാനം ഉയര്‍ന്നപ്പോള്‍ എല്‍ഐസി നാല്‌ ശതമാനം ഇടിവ്‌ നേരിട്ടു. കഴിഞ്ഞ മെയ്‌ 17ന്‌ ലിസ്റ്റ്‌ ചെയ്‌തതിനു ശേശം എല്‍ഐസിയുടെ വിപണിമൂല്യത്തില്‍ 1.15 ലക്ഷം കോടി രൂപയുടെ ചോര്‍ച്ചയാണുണ്ടായത്‌. അതേ സമയം ഇക്കാലയളവില്‍ എസ്‌ബിഐയുടെ വിപണിമൂല്യത്തില്‍ 36,367 കോടി രൂപയുടെ വര്‍ധനയുണ്ടായി.
കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ വായ്‌പാ ബിസിനസിലെ വിപണി പങ്കാളിത്തം എല്‍ഐസി മെച്ചപ്പെടുത്തി. പൊതുമേഖലാ ബാങ്കുകളുടെ വിപണി പങ്കാളിത്തത്തില്‍ 11.30 ശതമാനം ഇടിവുണ്ടായപ്പോള്‍ എസ്‌ബിഐയുടെ വിപണി പങ്കാളിത്തം 0.90 ശതമാനം വര്‍ധിക്കുകയാണ്‌ ചെയ്‌തത്‌. വായ്‌പാ ബിസിനസില്‍ എസ്‌ബിഐക്ക്‌ 23 ശതമാനം വിപണി പങ്കാളിത്തമാണുള്ളത്‌.

X
Top