കേരളത്തിലേക്ക് ധാരാളം നിക്ഷേപകർ വരാൻ താൽപര്യപ്പെടുന്നു: പി രാജീവ്വിഴിഞ്ഞത്തിന് സമീപം കേരളത്തിലെ രണ്ടാമത്തെ കപ്പല്‍ നിര്‍മാണശാലക്ക് നീക്കംഇന്ത്യ അതിവേഗം വളരുന്ന നമ്പർ വൺ സമ്പദ്‍വ്യവസ്ഥയായി തുടരുമെന്ന് ഐഎംഎഫ്വിദേശ നാണയ ശേഖരം താഴേക്ക്ആശങ്കയൊഴിയാതെ ഇന്ത്യൻ ഐടി മേഖല; രൂപയുടെ മൂല്യയിടിവും വലിയ നേട്ടമാകുന്നില്ല

എസ്ആർഎം കോൺട്രാക്‌ടേഴ്‌സ് ലിമിറ്റഡ് ഐപിഒ ഇന്ന് മുതൽ

നീഷ്യൽ പബ്ലിക് ഓഫറിംഗ് അഥവാ ഐപിഒ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം നേട്ടമുണ്ടാക്കാനുള്ള ഏറ്റവും മികച്ച മാർഗങ്ങളിൽ ഒന്നാണ്. ഒരു സ്വകാര്യ കമ്പനി ഐപിഒ-യിലൂടെ പൊതുകമ്പനിയായി മാറുമ്പോൾ തുടക്കത്തിൽ തന്നെ നിക്ഷേപകർക്ക് നേട്ടമുണ്ടാക്കാൻ സാധിക്കും.

ഈ ആഴ്ച ഐപിഒ വിപണിയിലേക്കെത്തുന്ന പ്രധാനപ്പെട്ട കമ്പനിയാണ് എസ്ആർഎം കോൺട്രാക്‌ടേഴ്‌സ് ലിമിറ്റഡ്. കമ്പനിയുടെ ഐപിഒയുടെ വിശദാംശങ്ങൾ പരിശോധിക്കാം.

പ്രൈസ് ബാൻഡ് 200 രൂപ മുതൽ
ഐപിഒ-യിലൂടെ 62 ലക്ഷം ഓഹരികൾ നൽകി 130.20 കോടി രൂപ സമാഹരിക്കാനാണ് എസ്ആർഎം കോൺട്രാക്‌ടേഴ്‌സ് ലിമിറ്റഡ് ലക്ഷ്യമിടുന്നത്. പത്തു രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 200 രൂപ മുതൽ 210 രൂപയാണ്.

കുറഞ്ഞത് 70 ഓഹരികൾക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 14,700 രൂപ. എസ്എൻഐഐയുടെ കുറഞ്ഞ ലോട്ട് സൈസ് 14 ലോട്ടുകളാണ് (980 ഓഹരികൾ), തുക 205,800 രൂപ. ബിഎൻഐഐക്ക് 69 ലോട്ടുകളാണ് (4,830 ഓഹരികൾ), തുക 1,014,300 രൂപ.

ലിസ്റ്റിംഗ് ഏപ്രിൽ 3ന്
എസ്ആർഎം കോൺട്രാക്ടേഴ്സ് ഐപിഒ മാർച്ച് 26-ന് ആരംഭിച്ച് 28ന് അവസാനിക്കും. ഓഹരികളുടെ അലോട്ട്‌മെൻ്റ് ഏപ്രിൽ ഒന്നിന് പൂർത്തിയാവും. ഓഹരികൾ എൻഎസ്ഇ, ബിഎസ്ഇ എക്സ്ചേഞ്ചുകളിൽ ഏപ്രിൽ മൂന്നിന് ലിസ്റ്റ് ചെയ്യും.

പ്രൊമോട്ടർ ഹോൾഡിംഗ്
സഞ്ജയ് മേത്ത, ആഷ്‌ലി മേത്ത, പുനീത് പാൽ സിംഗ് എന്നിവരാണ് കമ്പനിയുടെ പ്രൊമോട്ടർമാർ. പ്രൊമോട്ടർമാരും പ്രൊമോട്ടർ ഗ്രൂപ്പും നിലവിൽ കമ്പനിയിൽ 99.92 ശതമാനം ഓഹരിയുടമകളാണ്.

ഇൻ്ററാക്ടീവ് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡാണ് ഐപിഒയുടെ ലീഡ് മാനേജർ. ബിഗ്ഷെയർ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഇഷ്യുവിൻ്റെ രജിസ്ട്രാർ.

ഇഷ്യൂ തുക പുതിയ ഉപകരങ്ങൾ വാങ്ങാൻ
ഇഷ്യൂ തുക ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള ചെലവ്, വായ്പകളുടെ തിരിച്ചടവ്, കമ്പനിയുടെ പ്രവർത്തന ആവശ്യങ്ങൾ, പ്രോജക്റ്റ് സ്പെസിഫിക് ജോയിൻ്റ് വെഞ്ച്വർ പ്രോജക്ടുകളിലെ നിക്ഷേപം, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കും.

എസ്ആർഎം കോൺട്രാക്‌ടേഴ്‌സ് ലിമിറ്റഡ്
ജമ്മു & കശ്മീരിലെയും ലഡാക്കിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെ റോഡുകൾ, പാലങ്ങൾ, തുരങ്കങ്ങൾ തുടങ്ങിയവയുടെ നിർമാണത്തിലാണ് കമ്പനി ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്.

അതോടൊപ്പം സ്റ്റാൻഡ്‌ലോൺ ബ്രിഡ്ജുകൾ, റോഡുകളുടെ വീതികൂട്ടൽ, ശക്തിപ്പെടുത്തൽ തുടങ്ങിയ മേഖലകളിലേക്കും കമ്പനി അവരുടെ പ്രവർത്തനം വിപുലീകരിച്ചിട്ടുണ്ട്.

നാഷണൽ ഹൈവേ & ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡ്, റോഡ് ട്രാൻസ്‌പോർട്ട് & ഹൈവേ മന്ത്രാലയം, ഇന്ത്യാ ഗവൺമെൻ്റ്, കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡ് തുടങ്ങിയ സുപ്രധാന സ്ഥാപനങ്ങളാണ് എസ്ആർഎം കോൺട്രാക്‌ടേഴ്‌സ് ലിമിറ്റഡിന് കരാറുകൾ നൽകുന്നത്.

2024 ജനുവരി 31 വരെ, കമ്പനിയുടെ ഓർഡർ ബുക്കിൽ ഇരുപത്തിയൊന്ന് ഇൻഫ്രാസ്ട്രക്ചർ നിർമ്മാണ പദ്ധതികൾ ഉൾപ്പെടുന്നു. ഇതിൽ പതിനൊന്ന് റോഡ് പ്രോജക്ടുകൾ (പാലങ്ങൾ ഉൾപ്പെടെ), അഞ്ച് ടണൽ പ്രോജക്ടുകൾ, നാല് ചരിവ് സ്ഥിരത പദ്ധതികൾ, ഒരു സിവിൽ നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്നു.

പ്രവർത്തന വരുമാനം 300 കോടി
2023 സാമ്പത്തിക വർഷത്തിൽ, കമ്പനിയുടെ പ്രവർത്തന വരുമാനം 13 ശതമാനം വർധിച്ച് 300 കോടി രൂപയായപ്പോൾ നികുതിക്ക് ശേഷമുള്ള ലാഭം 7 ശതമാനം ഉയർന്ന് 18.74 കോടി രൂപയായി.

2023 ഡിസംബറിൽ അവസാനിച്ച ഒമ്പത് മാസങ്ങളിൽ വരുമാനം 242 കോടി രൂപയും പിഎടി 20.17 കോടി രൂപയുമാണ്.

X
Top