കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

5 വർഷത്തിനുള്ളിൽ അടിസ്ഥാന വികസനം ത്വരിതപ്പെടുത്തും: പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റുന്നതിന് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ വേഗത പലമടങ്ങ് വർധിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ഈ വർഷം ഇതുവരെ 10 ലക്ഷം കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തിട്ടുണ്ടെന്നും മോദി പറഞ്ഞു.

ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ രാജ്യത്തുടനീളമുള്ള 114 ദേശീയപാതാ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാന ദേശീയ പാത (എൻഎച്ച്) പദ്ധതികളിൽ, ലാൻഡ്മാർക്ക് ദ്വാരക എക്സ്പ്രസ് വേയുടെ ഹരിയാന ഭാഗം മോദി ഉദ്ഘാടനം ചെയ്തു.

2047ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കുക എന്ന ലക്ഷ്യം കൈവരിക്കാൻ അതിവേഗതയോടെ പ്രവർത്തിക്കണമെന്ന് മോദി പറഞ്ഞു.

“നിങ്ങൾക്കെല്ലാവർക്കും എന്നെ നന്നായി അറിയാം. എനിക്ക് ചെറുതായി ചിന്തിക്കാനോ, ചെറിയ സ്വപ്നങ്ങൾ കാണാനോ, ചെറിയ തീരുമാനങ്ങൾ എടുക്കാനോ കഴിയില്ല. എനിക്ക് എന്ത് വേണമെങ്കിലും, അത് വേഗത്തിൽ വേണം. 2047, എൻറെ രാജ്യത്തെ ഒരു ‘വിക്ഷിത് ഭാരത്’ ആയി കാണാൻ ഞാൻ ആഗ്രഹിക്കുന്നു,” അദ്ദേഹം പറഞ്ഞു.

2014-ൽ 11-ാം സ്ഥാനത്തായിരുന്ന രാജ്യം ഇപ്പോൾ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയെന്ന് എടുത്തുപറഞ്ഞ മോദി, അടിസ്ഥാന സൗകര്യങ്ങളുടെ വേഗത്തിലുള്ള വികസനം ഉടൻ തന്നെ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറാൻ ഇന്ത്യയെ സഹായിക്കുമെന്ന് പറഞ്ഞു.

അതിവേഗപാത പദ്ധതികൾ ഗ്രാമീണ ഇന്ത്യയ്ക്ക് ധാരാളം അവസരങ്ങൾ തുറക്കുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടല്ല തൻ്റെ സർക്കാർ പ്രവർത്തിക്കുന്നതെന്നും തിരഞ്ഞെടുപ്പ് ഉണ്ടായാലും ഇല്ലെങ്കിലും വികസന പ്രവർത്തനങ്ങൾ തുടരുമെന്നും മോദി കൂട്ടിച്ചേർത്തു.

X
Top