ഇന്ത്യയിലെ സ്വകാര്യ നിക്ഷേപം അടുത്ത അഞ്ച് വര്‍ഷത്തില്‍ 800-850 ബില്യണ്‍ ഡോളറാകും: എസ്ആന്റ്പിആഗസ്റ്റിൽ കൊച്ചി മെട്രോ ഉപയോഗിച്ചത് 34.10 ലക്ഷം യാത്രക്കാർവിഷൻ 2031: കേരളത്തിന്റെ ഭാവി വികസന പാത നിർണയിക്കാൻ സെമിനാർഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ ശരിയായ പാതയിലെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍പ്രത്യക്ഷ നികുതി വരുമാനം 9 ശതമാനമുയര്‍ന്ന് 10.82 ലക്ഷം കോടി രൂപ

കൊച്ചിയുടെ സ്പേസ് വൺ ഇനി കൂടുതൽ നഗരങ്ങളിലേക്ക്

കൊച്ചി: കോ-വർക്കിംഗ് ഇടങ്ങൾ ഒരുക്കുന്ന സ്ഥാപനമായ സ്പേസ് വൺ (SpazeOne), ദക്ഷിണേന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നു. കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന കോ-വർക്കിംഗ് സ്പേസ് ആശയത്തിന് വലിയ സ്വീകാര്യത ലഭിക്കുന്ന സാഹചര്യത്തിലാണ് ഈ പുതിയ നീക്കം. നാല് വർഷം മുൻപ് സംരംഭകരായ സിജോ ജോസും ജയിംസ് തോമസും ചേർന്ന് കൊച്ചിയിൽ തുടക്കമിട്ട സ്പേസ് വൺ, ഇതിനോടകം 70 കോടിയിലധികം രൂപയുടെ നിക്ഷേപം സ്വന്തമാക്കി. കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ വിവിധ നഗരങ്ങളിലായി 5.5 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള ഓഫീസ് സ്ഥലങ്ങളാണ് ഇപ്പോൾ സ്പേസ് വൺ കൈകാര്യം ചെയ്യുന്നത്.

” കോർപ്പറേറ്റുകൾ, വളരുന്ന സംരംഭങ്ങൾ, സ്റ്റാർട്ടപ്പുകൾ, ഫ്രീലാൻസർമാർ തുടങ്ങി വലിയൊരു വിഭാഗം ഇപ്പോൾ ഞങ്ങളുടെ സേവനം തേടുന്നുണ്ട്,” സ്പേസ് വൺ സഹസ്ഥാപകനും ഡയറക്ടറുമായ സിജോ ജോസ് പറഞ്ഞു. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കോയമ്പത്തൂർ, ബെംഗളൂരു എന്നിവിടങ്ങളിൽ ഇപ്പോൾ സ്പേസ് വൺ സജീവമാണ്. വൈകാതെ ചെന്നൈ, ഹൈദരബാദ്, മധുര ഉൾപ്പെടെയുള്ള നഗരങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് ഡയറക്ടർമാർ അറിയിച്ചു. “സ്ഥാപനങ്ങൾ സ്വന്തമായി ഓഫീസ് എടുക്കുകയും അതിൻ്റെ പരിപാലനത്തിനായി സുരക്ഷാ ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ, കാൻ്റീൻ എന്നിവയ്ക്കായി പണം മുടക്കുകയും ചെയ്യുന്നത് വലിയ സാമ്പത്തിക ബാധ്യത വരുത്തും. ഇത് തിരിച്ചറിഞ്ഞതോടെയാണ് കോവിഡാനന്തര കോ-വർക്കിംഗ് സ്പേസ് എന്ന ആശയം കൂടുതൽ പ്രചാരത്തിലായത്.,” സഹസ്ഥാപകനും ഡയറക്ടറുമായ ജയിംസ് തോമസ് വിശദീകരിച്ചു.

വലിയ സ്ഥാപനങ്ങൾക്ക് പുറമെ, വ്യക്തിഗത ആവശ്യങ്ങൾക്കായി ഒരു മണിക്കൂർ, ഒരു ദിവസം അല്ലെങ്കിൽ അതിൽ കൂടുതൽ കാലയളവിലേക്ക് ഓഫീസ് സ്പേസ് ആവശ്യമുള്ള പ്രൊഫഷണലുകളെയും സ്പേസ് വൺ പരിഗണിക്കുന്നുണ്ട്. സ്ത്രീകൾക്കായി സാനിറ്ററി നാപ്കിൻ വെൻഡിങ് മെഷീനുകൾ, അതിവേഗ ഇൻ്റർനെറ്റ്, ചൂടും തണുപ്പുമുള്ള പാനീയങ്ങൾ, 24/7 സുരക്ഷിതമായ പ്രവേശനം, ആധുനികവും സൗകര്യപ്രദവുമായ ഓഫീസ് ഇടങ്ങൾ, ദിവസേനയുള്ള പരിപാലന സേവനങ്ങൾ എന്നിവയാണ് സ്പേസ് വണ്ണിന്റെ പ്രധാന പ്രത്യേകതകൾ.

X
Top