ജിഎസ്ടി കൗൺസിൽ യോഗം 7ന്ഇന്ത്യയുടെ വളർച്ച നിരക്ക് നിലനിർത്തി എസ് ആൻഡ് പിനഗരവീടുകൾക്ക് പലിശ സബ്‌സിഡി വായ്പാ പദ്ധതി ഒരുങ്ങുന്നുവിദേശ നിക്ഷേപകര്‍ കടപ്പത്ര വിപണിയില്‍നിന്ന് പിന്മാറുന്നുഇന്ത്യൻ സ്മാര്‍ട്ട്ടിവി വിപണി കുതിക്കുന്നു

ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം നിലനിര്‍ത്തി എസ്ആന്റ്പി റേറ്റിംഗ്‌സ്

ന്യൂഡല്‍ഹി: ചരക്ക് വില വര്‍ദ്ധന, പണപ്പെരുപ്പം എന്നിവ വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെങ്കിലും ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന (ജിഡിപി) വളര്‍ച്ച നിലനിര്‍ത്തിയിരിക്കയാണ് എസ്ആന്റ്പി റേറ്റിംഗ്‌സ്. കൊറോണ വൈറസ് പാന്‍ഡെമിക്കിന് ശേഷം ഡിമാന്‍ഡ് വീണ്ടെടുത്തത് ഗുണം ചെയ്യുമെന്ന് ഏഷ്യാ പസഫിക്ക് സാമ്പത്തിക റിപ്പോര്‍ട്ടില്‍ എസ് ആന്‍ഡ് പി പറഞ്ഞു.

2022-23 സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി 7.3 ശതമാനമാകുമെന്ന് അവര്‍ പറയുന്നു. അനുമാനം റിസര്‍വ് ബാങ്കിന്റേതിനേക്കാള്‍ കൂടുതലാണ്. 7.2 ശതമാനം വളര്‍ച്ചയാണ് ആര്‍ബിഐ കണക്കുകൂട്ടുന്നത്.

അതേസമയം ഉപഭോക്തൃ വില പണപ്പെരുപ്പം (സിപിഐ) റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ടോളറന്‍സ് പരിധിയായ 6 ശതമാനത്തിന് മേല്‍ തുടരും. എസ് ആന്റ് പി ഗ്ലോബല്‍ റേറ്റിംഗ്‌സ് പറയുന്നതനുസരിച്ച്, ഭക്ഷ്യ വിലക്കയറ്റം വീണ്ടും ഉയരുകയും ആര്‍ബിഐ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

പലിശ നിരക്ക് ഈ സാമ്പത്തിക വര്‍ഷാവസാനത്തോടെ 5.90 ശതമാനമാകുമെന്ന് അവര്‍ പ്രവചിച്ചു. മറ്റ് ഏജന്‍സികള്‍ മിക്കതും നിരക്ക് കുറയ്ക്കുമ്പോഴാണ് എസ്എന്റ്പി അനുമാനം നിലനിര്‍ത്തിയിരിക്കുന്നത്. ഫിച്ച് റേറ്റിംഗ്‌സ് നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ എസ്റ്റിമേറ്റ് 7 ശതമാനമായി കുറച്ചിരുന്നു.

ഇന്ത്യ റേറ്റിംഗും ആന്റ് റിസര്‍ച്ച് 6.9 ശതമാനമായും ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് 7 ശതമാനമായുമാണ് വളര്‍ച്ച അനുമാനം താഴ്ത്തിയത്. അടുത്ത സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ച നിരക്ക് 6.5 ശമാനമാക്കാനും എസ് ആന്‍ഡ് പി തയ്യാറായിട്ടുണ്ട്.

X
Top