റഷ്യയില്‍ നിന്നുള്ള വാതക ഇറക്കുമതിയില്‍ ഇയു ഒന്നാം സ്ഥാനത്ത്ഡോളറിനെതിരെ ദുര്‍ബലമായി രൂപനടപ്പ് സാമ്പത്തികവര്‍ഷത്തില്‍ ജിഡിപി വളര്‍ച്ച 6.3 ശതമാനമെന്ന് എസ്ബിഐചൈനയിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതി 20 ശതമാനം വര്‍ദ്ധിച്ചുസ്വകാര്യ മൂലധന ചെലവില്‍ പുരോഗതി ദൃശ്യമാകുന്നില്ല: എസ്ബിഐ റിപ്പോര്‍ട്ട്

യുപിഐ പ്രതിശീര്‍ഷ ഉപയോഗത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ മുന്നില്‍

മുംബൈ: ഏകീകൃത പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) ഇടപാടുകള്‍ നടത്തുന്നതില്‍ മഹാരാഷ്ട്ര മുന്നില്‍. അതേസമയം പ്രതിശീര്‍ഷ ഉപയോഗത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത്.

മണികണ്‍ട്രോള്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ഈ സംസ്ഥാനങ്ങളിലെ പ്രതിശീര്‍ഷ പ്രതിമാസ ഇടപാട് ശരാശരി 12.9 എണ്ണമാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇരട്ടി.

കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഒരാള്‍ പ്രതിമാസം നാല് ഇടപാടുകള്‍ മാത്രം നടത്തുമ്പോള്‍ ബീഹാറില്‍ ഇത് 3.1 ഇടപാടുകളാണ്. ഡിജിറ്റല്‍ പെയ്മന്റുകളുടെ സ്വീകാര്യത അസമമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

276 ദശലക്ഷം ജനസംഖ്യയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ പ്രതിശീര്‍ഷ ഇടപാടുകള്‍ നടന്നത്. 12.9 ഇടപാടുകള്‍. മഹാരാഷ്ട്രയും ഗുജ്‌റാത്തുമുള്‍പ്പടെയുള്ള പടിഞ്ഞാറന്‍ സംസ്ഥാനങ്ങള്‍ 11.9 പ്രതിശീര്‍ഷ ഇടപാടുകളും വടക്കന്‍, മധ്യ മേഖലകള്‍ 6.1 പ്രതിശീര്‍ഷ ഇടപാടുകളും നടത്തുന്നു. ദക്ഷിണേന്ത്യയിലേയും വടക്കന്‍ മധ്യ ഇന്ത്യയിലേയും മൊത്തം ഇടപാടുകള്‍ യഥാക്രമം 3.56 ബില്യണും 3.47 ബില്യണുമാണ്.

X
Top