15 മില്യണ്‍ ബാരല്‍ റഷ്യന്‍ എണ്ണ ഏറ്റെടുക്കാതെ ഇന്ത്യഉള്ളി കയറ്റുമതി നിരോധനം മാർച്ച് 31 വരെ തുടരുംകേന്ദ്രവിഹിതം കിട്ടണമെങ്കിൽ കേസ് പിൻവലിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു: ധനമന്ത്രി കെ എൻ ബാലഗോപാൽ25 സ്വകാര്യ വ്യവസായ പാർക്കുകൾ കൂടി അനുവദിക്കും: മുഖ്യമന്ത്രിറഷ്യൻ എണ്ണ വാങ്ങാനുള്ള നിലപാടിൽ മാറ്റമില്ലെന്ന് ഇന്ത്യ

അവകാശ ഓഹരികളിറക്കാൻ സൗത്ത് ഇന്ത്യന്‍ ബാങ്ക്

തൃശൂര്‍ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്ക് അവകാശ ഓഹരികളിറക്കി 1,750 കോടി രൂപ സമാഹരിക്കും. ഇതിന് ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കിയെന്ന് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച കത്തില്‍ ബാങ്ക് വ്യക്തമാക്കി.

യോഗ്യരായ നിലവിലെ ഓഹരി ഉടമകള്‍ക്കാണ് അവകാശ ഓഹരി ലഭ്യമാക്കുക. അവകാശ ഇഷ്യൂ പുറത്തിറക്കുന്നതിന്റെ സമയം, മറ്റ് വിശദാംശങ്ങള്‍ തുടങ്ങിയവ പിന്നീട് വ്യക്തമാക്കുമെന്നും ബാങ്ക് അറിയിച്ചിട്ടുണ്ട്.

എന്താണ് അവകാശ ഓഹരി?
യോഗ്യരായ നിലവിലെ ഓഹരി ഉടമകള്‍ക്ക് ബാങ്കിന്റെ പുതിയ ഓഹരികള്‍ ഡിസ്‌കൗണ്ട് നിരക്കില്‍ സ്വന്തമാക്കാവുന്ന അവസരമാണ് അവകാശ ഓഹരികളുടെ പുറത്തിറക്കല്‍.

ഇതുവഴി സമാഹരിക്കുന്ന തുക ബാങ്ക് പ്രധാനമായും മൂലധന ആവശ്യങ്ങള്‍ക്കായാകും പ്രയോജനപ്പെടുത്തുക.

X
Top