സ്വര്‍ണത്തിന് ഇ-വേ ബില്‍ പുനഃസ്ഥാപിച്ച് ജിഎസ്ടി വകുപ്പ്പുതിയ ആദായ നികുതി ബില്‍ അവതരിപ്പിച്ചേക്കുംവ്യാജവിവരങ്ങള്‍ നല്‍കി നികുതി റീഫണ്ടിന് ശ്രമിച്ച 90,000 പേരെ കണ്ടെത്തി ആദായനികുതി വകുപ്പ്സമുദ്രോത്പന്ന കയറ്റുമതി 60,000 കോടി രൂപ കടന്ന് മുന്നോട്ട്കേന്ദ്ര ബജറ്റ് ഫെബ്രുവരി 1ന്; അഞ്ച് പ്രധാന പ്രതീക്ഷകൾ ഇതാ

3.6 ബില്യൺ ഡോളറിന് ബംഗിയെ ഏറ്റെടുത്ത് സോണി

ന്യൂഡൽഹി: ഡെസ്റ്റിനിയുടെ ഡെവലപ്പറും വൻ ജനപ്രീതിയാർജ്ജിച്ച ഹാലോ ഫ്രാഞ്ചൈസിയുടെ യഥാർത്ഥ സ്രഷ്ടാവുമായ ബംഗിയുടെ 3.6 ബില്യൺ ഡോളറിന്റെ ഏറ്റെടുക്കൽ പൂർത്തിയാക്കി പ്രമുഖ ജാപ്പനീസ് കമ്പനിയായ സോണി. ബംഗിയെ ഏറ്റെടുക്കുന്നതിനുള്ള കരാർ അവസാനിച്ചതായി സോണി കഴിഞ്ഞ ദിവസം ഒരു ട്വീറ്റിൽ പറഞ്ഞു. ബംഗി അതിന്റെ ഗെയിമുകൾ സ്വതന്ത്രമായി പ്രസിദ്ധീകരിക്കുന്നതും ക്രിയാത്മകമായി വികസിപ്പിക്കുന്നതും തുടരുമെന്ന് കമ്പനിയുടെ സിഇഒ പീറ്റ് പാർസൺസ് ഈ വർഷം ആദ്യം ഒരു പ്രസ്താവനയിൽ പറഞ്ഞിരുന്നു. മുൻപ് മൈക്രോസോഫ്റ്റ് എക്‌സ്‌ബോക്‌സിന്റെ മുൻനിര ഫ്രാഞ്ചൈസികളിലൊന്നായിരുന്നു ഹാലോ നിലവിലൊരു സ്വതന്ത്ര കമ്പനിയാണ്.

2013-ൽ ബംഗി ഡെസ്റ്റിനി ഗെയിം അവതരിപ്പിച്ചിരുന്നു, ഇത് അന്ന് തന്നെ വലിയ വിജയമായി മാറിയിരുന്നു. 2026 മാർച്ചോടെ 10-ലധികം പുതിയ തത്സമയ സേവന ഗെയിമുകൾ അവതരിപ്പിക്കാൻ പദ്ധതിയിടുന്നതായി ബംഗിയെ ഏറ്റെടുത്തതിന് ശേഷം സോണി പറഞ്ഞു. 

X
Top