സ്വർണശേഖരത്തിൽ ജപ്പാനെ പിന്തള്ളി ഇന്ത്യ5ജി ഫോണ്‍ വിപണി: യുഎസിനെ പിന്തള്ളി ഇന്ത്യ രണ്ടാമത്ചൈനയില്‍ ആവശ്യം കുറഞ്ഞതോടെ ചെമ്പിന്റെ വില ഇടിയുന്നുപഞ്ചസാര കയറ്റുമതി നിരോധനം നീട്ടുംഅർദ്ധചാലക ദൗത്യത്തിന് $10 ബില്യൺ ബൂസ്റ്റർ പാക്കേജ് ലഭിച്ചേക്കാം

സൗരോർജവൈദ്യുതി: ഉത്പാദകരിൽനിന്ന് ഈടാക്കിയ തീരുവ അടുത്തബില്ലുകളിൽ തിരിച്ചുനൽകും

തിരുവനന്തപുരം: സൗരോർജവൈദ്യുതി ഉത്പാദകരിൽനിന്ന് ഈടാക്കിയ തീരുവ അടുത്തബില്ലുകളിൽ തിരിച്ചുനൽകുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. ഏപ്രിൽമുതൽ ഈടാക്കിയ പണമാണ് തിരിച്ചുനൽകുന്നത്.

ഉത്പാദകരിൽനിന്ന് ഈടാക്കിയിരുന്ന തീരുവ 1.2 പൈസയിൽനിന്ന് യൂണിറ്റിന് 15 പൈസയായി കഴിഞ്ഞ ബജറ്റിൽ വർധിപ്പിച്ചിരുന്നു.

സൗരോർജവൈദ്യുതി ഉത്പാദനത്തെ നിരുത്സാഹപ്പെടുത്തുന്ന ഈ വർധനയിൽ പ്രതിഷേധമുണ്ടായി. ബജറ്റ് ചർച്ചകൾക്കുശേഷം ധനബിൽ പാസാക്കിയപ്പോൾ തീരുവ പൂർണമായി ഉപേക്ഷിച്ചു.

എന്നാൽ, ധനബിൽ പാസാക്കിയശേഷം നൽകിയ ബില്ലുകളിലും യൂണിറ്റിന് 15 പൈസവീതം ഈടാക്കി. ധനബിൽ ജൂലായ് 10-ന് പാസായെങ്കിലും 28-നാണ് ഇതുസംബന്ധിച്ച സർക്കാർ വിജ്ഞാപനം വന്നത്.

അതിനിടെ സോഫ്റ്റ്‌വേറിൽ മാറ്റംവരുത്താൻ കഴിയാത്തതുകൊണ്ടാണ് തീരുവ ഈടാക്കേണ്ടിവന്നതെന്നാണ് കെ.എസ്.ഇ.ബി.യുടെ വാദം.

സോഫ്റ്റ്‌വേറിൽ എത്രയുംവേഗം മാറ്റം വരുത്താനും പണം മടക്കിനൽകാനും കെ.എസ്.ഇ.ബി.ക്ക് മന്ത്രി നിർദേശം നൽകി.

X
Top