പലിശ നിരക്കില്‍ ആര്‍ബിഐ ഇത്തവണയും മാറ്റം വരുത്തിയേക്കില്ല; റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ നിലനിർത്തുമെന്ന് വിലയിരുത്തൽഎഫ്പിഐ സെപ്തംബറിൽ 14,767 കോടി രൂപയുടെ അറ്റ വില്പനസെപ്റ്റംബറിലെ ജിഎസ്‌ടി വരുമാനം 1.62 ലക്ഷം കോടി രൂപയായി ഉയർന്നുരാജ്യത്തെ മുഖ്യ വ്യവസായ മേഖലകളിൽ 12% വളർച്ചഓൺലൈൻ ഗെയിമുകൾക്കും കാസിനോകൾക്കും നാളെ മുതൽ 28% ജിഎസ്ടി

5% നേട്ടം കൈവരിച്ച് സ്റ്റെര്‍ലിംഗ് ആന്റ് വില്‍സണ്‍

ന്യൂഡല്‍ഹി: സോളാര്‍ എഞ്ചിനീയറിംഗ് കമ്പനിയായ സ്‌റ്റെര്‍ലിംഗ് ആന്റ് വില്‍സണ്‍ റിന്യൂവബിള്‍ എനര്‍ജി ഓഹരി വില വെള്ളിയാഴ്ച 5 ശതമാനം ഉയര്‍ന്നു. രാജ്യത്തിന്റെ അഞ്ച് വ്യത്യസ്ത സ്ഥലങ്ങളില്‍ പവര്‍ പ്ലാന്റുകള്‍ വികസിപ്പിക്കുന്നതിന് നൈജീരിയന്‍ സര്‍ക്കാരുമായി കരാര്‍ ഒപ്പുവച്ചതിനെ തുടര്‍ന്നാണിത്. സണ്‍ ആഫ്രിക്ക കമ്പനിയുമായുള്ള സംയുക്ത സംരംഭമാണ് പ്രൊജക്ട് പൂര്‍ത്തിയാക്കുക.

സോളാര്‍ പിവി മൊഡ്യൂളുകളുടെ വികസനത്തിനായുള്ള പിഎല്‍ഐ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതും സ്‌റ്റോക്കിനെ ഉയര്‍ത്തി.പദ്ധതി ‘ഏകദേശം 94,000 കോടി രൂപയുടെ നേരിട്ടുള്ള നിക്ഷേപം’ കൊണ്ടുവരുമെന്നും ഏകദേശം 1,95,000 പേര്‍ക്ക് നേരിട്ടും 7,80,000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭ്യമാക്കുമെന്നും കേന്ദ്രം പറഞ്ഞിരുന്നു.

കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ 18 ശതമാനത്തിനടുത്ത് നേട്ടം കൈവരിച്ച ഓഹരിയ്ക്ക് ഒരു അനലിസ്റ്റിന്റെയും ശുപാര്‍ശയുണ്ടായിരുന്നില്ല. ജൂണിലവസാനിച്ച പാദത്തില്‍ 1,207 കോടി രൂപ വരുമാനവും 355 കോടി രൂപ നഷ്ടവും രേഖപ്പെടുത്തിയ കമ്പനിയാണ് സ്റ്റെര്‍ലിംഗ് ആന്റ് വില്‍സണ്‍.

X
Top